/indian-express-malayalam/media/media_files/e04svYUG4AjGb8DiQzE2.jpg)
ചിത്രം: എക്സ്/ സ്ക്രീൻഗ്രാബ്
മനുഷ്യനെ തന്നെ കടിച്ച് പരിക്കേൽപ്പിക്കുന്ന മുനുഷ്യരെ നമ്മൾ 'സോമ്പി' സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ സമാനമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നത്. മദ്യപിച്ച് ലക്കുകെട്ട വിദേശ പൗരനാണ് സോമ്പികളെ ഓർമ്മിപ്പിക്കും വിദം യാത്രക്കാരനെ കടിക്കാൻ പാഞ്ഞടുക്കുന്നത്.
റോഡിലൂടെ യാത്രചെയ്യുകയായിരുന്ന മോട്ടോർ സൈക്കിൾ യാത്രികനെ ഇയാൾ കടിക്കാൻ ശ്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ പേരിലേക്ക് എത്തുന്നത്. ചെന്നൈ റോയപ്പേട്ടയ്ക്കടുത്താണ് സംഭവം. വിദേശി ഓടുന്നതും യാത്രികന്റെ കഴുത്തിൽ കടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പെട്ടന്നുതന്നെ പിടച്ചു മാറ്റുന്നതുകൊണ്ടാണ് അപകടം ഒഴിവായത്. പ്രമോദ് മാധവ് എന്ന ഉപയോക്താവാണ് എക്‌സിൽ വീഡിയോ പങ്കുവച്ചത്. "ചെന്നൈയിൽ ഒരു വിദേശ പൗരൻ മദ്യപിച്ച നിലയിൽ, യാത്രക്കാരെ കടിക്കാൻ ശ്രമിക്കുന്നു" എന്ന കുറപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്.
This happened in Chennai..
— Pramod Madhav (@PramodMadhav6) April 2, 2024
A foreign National reportedly in an inebriated state, running around trying to bite commuters.. pic.twitter.com/wT2Y5B0HIy
വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ പ്രതികരണങ്ങളുമായി കമൻ്റ വിഭാഗത്തിൽ നിറഞ്ഞു. "ലണ്ടനിലോ ന്യൂയോർക്കിലോ ഒരു ഇന്ത്യക്കാരനാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ, വിനോദസഞ്ചാരികൾക്കും കുടിയേറ്റക്കാർക്കുമെതിരെ കർശന നിയമങ്ങളുടെ പേരിൽ മുഴുവൻ കുടിയേറ്റക്കാരെയും കുറ്റപ്പെടുത്തുമായിരുന്നു," എന്നാണ് ഒരു ഉപയോക്താവ് പോസ്റ്റിൽ കുറിച്ചത്.
കഴിഞ്ഞ വർഷം, കർണാടകയിലെ തുംഗഭദ്ര നദിക്കരയിൽ പ്രശസ്തമായ ഹംപി പുരന്ദര മണ്ഡപ ക്ഷേത്രത്തിൽ ഒരു കൂട്ടം വിദേശികൾ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തത് വാർത്തയായിരുന്നു. എന്നാൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാതെ വിട്ടയച്ചതായാണ് വിവരം.
Read More
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
- ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്; വീഡിയോ
- ആന 'മതിലുചാടുന്നത്' ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ
- ഷോപ്പിങ് മാളിന്റെ തറ തകർന്നു; സാധനം വാങ്ങാനെത്തിയവർക്ക് പരിക്ക്; വീഡിയോ
- ഇത് ടേപ്പ് അല്ല, ലക്ഷ്വറി ബ്രാന്റിന്റെ ലക്ഷങ്ങൾ വിലയുള്ള ബ്രേസ്ലെറ്റ്
- മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞ് വിദ്യാര്ത്ഥികൾ; വീഡിയോ
- രാജീവ് ഗാന്ധി- സോണിയ വിവാഹം; വൈറലായി അപൂർവ വീഡിയോ
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.