/indian-express-malayalam/media/media_files/2025/03/21/JtTUNe5zQlEoLzCxjUzO.jpg)
ചിത്രം: ഇൻസ്റ്റഗ്രാം (AI Generated)
പാലക്കാട്ടെ ദിനോസർ കൃഷിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നല്ലൊരു വരുമാനമാർഗം ആയാണ് പാലക്കാട്ടെ ദിനോമുക്ക് നിവാസികൾ ദിനോസർ കൃഷിയെ കാണുന്നത്. ദിനോസർ മുട്ടയ്ക്കും മാസംത്തിനും ആവശ്യക്കാർ ഏറെയാണ്.
ദിനോസർ കൃഷിയിലെ വരുമാന മാർഗങ്ങളും പരിപാലന രീതികളുമെല്ലാം വിവരിക്കുന്ന വീഡിയോയിലാണ് ഇക്കാര്യങ്ങളൊക്കെ പറയുന്നത്. വീഡിയോ ആദ്യം കാണുമ്പോൾ ചെറുതായൊന്ന് അമ്പരക്കുമെങ്കിലും, പതിയെ സംഗതി എഐ സൃഷ്ടിയാണെന്ന് മനസിലാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ദിനോസറുകളുടെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് മനോഹരമായ ഗ്രാമ പശ്ചത്തലത്തിൽ രസകരമായ വീഡിയോ ഒരുക്കിയിരിക്കുന്നത്. ആരെയും ഒന്ന് ഞെട്ടിക്കുന്ന തരത്തിൽ കൃത്യമായ ശബ്ദ- ദൃശ്യ മികവോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
'സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍' ആണ് വീഡിയോയ്ക്ക് പിന്നിൽ. ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ ഇതിനകം 2.2 മില്യൺ കാഴ്ചകൾ നേടിയിട്ടുണ്ട്. തമിഴ് നടൻ ശിവകാർത്തികേയൻ, നടി ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി സെലിബ്രിറ്റികളും വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്.
Read More
- 'അടുപ്പു കത്തിക്കാൻ ഇനി തീപ്പെട്ടി വേണ്ട,' തീ തുപ്പുന്ന ഡ്രാഗണ്‍ പാലൂട്ടി വളർത്തുന്ന അമ്മ വൈറൽ; എഐ വീഡിയോ
- ഉഷ മിസ്സിന്റെ പിറന്നാളിന് പാതിരാത്രി അസംബ്ലി കൂടി പിള്ളേർ; വൈറൽ വീഡിയോ
- Empuraan: ഓടിയും ചാടിയും വീണും എമ്പുരാന് ടിക്കറ്റെടുക്കാൻ ആരാധകർ; വീഡിയോ
- സ്റ്റീഫനൊപ്പം മമ്മൂട്ടിയും, എമ്പുരാനിലെ 'കാമിയോ' വൈറൽ
- 'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.