/indian-express-malayalam/media/media_files/2025/03/23/Jvq9mnouXlbyKdn1SGII.jpg)
Viral Video: ടീച്ചർമാരും കുട്ടികളും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പ്രിയപ്പെട്ട ടീച്ചറുടെ പിറന്നാൾ ആഘോഷമാക്കുന്ന കുട്ടികളുടെ വീഡിയോകൾ മുൻപും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
"ഉഷ മിസ്സിന്റെ പിറന്നാൾ ആഘോഷ' വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേക്കും മറ്റുമായി ടീച്ചറുടെ വീടിനു മുന്നിൽ 12 മണിയാവാൻ കാത്തുനിൽക്കുകയാണ് ഒരു പറ്റം കുട്ടികൾ. സമയമാവുമ്പോൾ ടീച്ചറെ ഫോണിൽ വിളിച്ച് ഗേറ്റ് തുറക്കാൻ റിക്വസ്റ്റ് ചെയ്യുന്നു.
അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട കുട്ടികളെ കണ്ടതിന്റെ സന്തോഷം ടീച്ചറുടെ മുഖത്തും കാണാം. പിന്നെ ടീച്ചർക്കും കുടുംബത്തിനുമൊപ്പം കേക്ക് കട്ടിംഗും ആഘോഷവും. ടീച്ചർക്കൊപ്പമുള്ള തങ്ങളുടെ ഒരു ചിത്രവും ഗിഫ്റ്റായി സമ്മാനിക്കുകയായിരുന്നു കുട്ടികൾ. കുട്ടികളുടെ സ്നേഹത്തിനു മുന്നിൽ പൊട്ടിക്കരയുന്ന ടീച്ചറെയും വീഡിയോയിൽ കാണാം. പിറന്നാളിന് എത്താൻ പറ്റാത്ത കുട്ടികൾ വീഡിയോ കാളിൽ ടീച്ചറോടു സംസാരിക്കുന്നതും കാണാം.
ടീച്ചറല്ല അമ്മ തന്നെയാണ് എന്നാണ് ഹാഷ് ടാഗിൽ കുട്ടികൾ സൂചിപ്പിക്കുന്നത്. “അമ്മയും മക്കളും" എന്നാണ് ഫോട്ടോയിലെ അടിക്കുറിപ്പ്.
ഇതിലും വലിയൊരു മൊമന്റ് ആ ടീച്ചർക്ക് ഇനി കിട്ടാനില്ല,
അദ്ധ്യാപികയും സ്റ്റുഡൻസുമല്ല, അമ്മയും മക്കളും തന്നെ,
അവർക്ക് അത്രയും പ്രിയപ്പെട്ട ടീച്ചർ ആയിരിക്കും,
ഇത്രേം ആൺകുട്ടികൾ ഇങ്ങനെ നെഞ്ചിലേറ്റി കൊണ്ട് നടക്കണം എങ്കിൽ, ടീച്ചർ ആയിട്ടല്ല അവർ കാണുന്നെ...... അവരുടെ അമ്മയെ പോലെ ആവും,
എത്ര സ്നേഹം ആ ടീച്ചർ അവർക്ക് കൊടുത്തിട്ടുണ്ടാവും,
നിങ്ങൾ ടീച്ചറിനെ സ്നേഹം കൊടുത്ത് അങ്ങ് കരയിപ്പിച്ചുകളഞ്ഞല്ലോടാ,
അന്ന് ആ അമ്മ ഉറങ്ങി കാണില്ലാട്ടോ ,
ഒരു ടീച്ചർക്ക് ഒരു പാട്പേരുടെ അമ്മയാവൻ കഴിയും
എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റ്സ്. ആറര ലക്ഷത്തിലേറെ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Read More
- മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ 'ദിനോസർ' കൃഷി വൈറൽ
- Empuraan: ഓടിയും ചാടിയും വീണും എമ്പുരാന് ടിക്കറ്റെടുക്കാൻ ആരാധകർ; വീഡിയോ
- സ്റ്റീഫനൊപ്പം മമ്മൂട്ടിയും, എമ്പുരാനിലെ 'കാമിയോ' വൈറൽ
- 'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.