scorecardresearch

'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്

ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കൊപ്പമുള്ള ഹനുമാൻ കൈൻഡിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കൊപ്പമുള്ള ഹനുമാൻ കൈൻഡിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Hanuman Kind, Virat Kohli

'ബിഗ് ഡോഗ്സ്' എന്ന റാപ് ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് സുപരിചിതനായിമാറിയ റാപ്പർ ആണ് ഹനുമാൻ കൈൻഡ്. ‘റൺ ഇറ്റ് അപ്പ്’ എന്ന ഹനുമാൻ കൈൻഡിന്റെ പുതിയ സംഗീത വീഡിയോയും ട്രെൻഡിങ് ആണ്. ഇപ്പോഴിതാ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിക്കൊപ്പമുള്ള ഹനുമാൻ കൈൻഡിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Advertisment

ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അണ്‍ബോക്‌സ് പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. 'എക്കാലത്തെയും മികച്ച (ഗോട്ട്) താരത്തെ കണ്ടുമുട്ടി' എന്ന ക്യാപ്ഷനോടെയാണ് ഹനുമാൻ കൈൻഡ് കോഹ്ലിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു മില്യണിലധികം ലൈക്കുകൾ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

അണ്‍ബോക്‌സ് ചടങ്ങിൽ ഹനുമാൻ കൈൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയുടെ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. കോഹ്ലിയെ ആലിംഗനം ചെയ്യുന്ന ഹനുമാൻ കൈൻഡിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Advertisment

അതേസമയം, റാപ്പർ എന്നതിനു പുറമേ ആഷിഖ് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തും സുപരിചിതനാണ് ഹനുമാൻ കൈൻഡ്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനുമാൻ കൈൻഡിന്റെ യഥാർത്ഥ പേര് സുരജ് എന്നാണ്. ഇന്ത്യൻ റൂട്ടുകളുള്ള ഹനുമാൻ എന്ന പേരും ലോകത്തെ മുഴുവൻ ഉൾപ്പെടുത്താൻ ‘മാൻകൈൻഡ്’എന്ന വാക്കും ചേർത്താണ് ‘ഹനുമാൻ കൈൻഡ്' എന്ന പേര് കണ്ടെത്തിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. റൈഫിൾ ക്ലബ്ബിൽ അനുരാഗ് കശ്യപിന്റെ മകനായ ഭീര എന്ന കഥാപാത്രമായാണ് ഹനുമാൻ കൈൻഡ് എത്തിയത്. 

Read More

Royal Challengers Bangalore Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: