scorecardresearch

ഒറ്റക്കടിക്ക് മൂർഖൻ രണ്ടു കഷ്ണം; യജമാനനെ കാത്ത് റോട്ട്‌വീലർ; വീഡിയോ വൈറൽ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ 61 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ 61 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്

author-image
Trends Desk
New Update
A chilling video of a Rottweiler attacking a cobra quickly went viral on social media

ചിത്രം: ഇൻസ്റ്റഗ്രാം സ്ക്രീൻഗ്രാബ്

റോട്ട്‌വീലർ ഇനത്തിൽപെട്ട ഒരു വളർത്തു നായ മൂർഖൻ പാമ്പിനെ കീഴ്പ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീട്ടുമുറ്റത്ത് പത്തിവിടർത്തി നിൽക്കുന്ന പാമ്പുമായി നായ ഏറ്റുമുട്ടുന്നതും അതിനെ കൊല്ലുന്നതുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ വീഡിയോയിലുള്ളത്.

Advertisment

പാമ്പിനുനേരെ കുരച്ചുകൊണ്ട് ആക്രമിക്കുന്ന നായയെ ഉടമ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ നിമിഷ നേരത്തിനുള്ളിൽ പാമ്പിന്റെ കഥകഴിക്കുകയാണ് നായ. ഒറ്റക്കടിക്കു തന്നെ മൂർഖന്റെ തലയും വാലും വേർപെടുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് പാമ്പിന്റെ തല വീണ്ടും കടിച്ചു കുടയുന്നുണ്ട്.

"റോട്ട്‌വീലർ vs കോബ്ര," എന്ന കുറിപ്പോടെ "lone wolf warrior27" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. 61 മില്യണിലധികം കാഴ്ചകൾ നേടിയ വീഡിയോ വളരെ പെട്ടന്ന് വൈറലായി. 2 മില്യണിലധികം ലൈക്കുകളും വീഡിയോയ്ക്കുണ്ട്. അതേസമയം, നായ സുരക്ഷിതനാണെന്ന് ഉടമ കമന്റിൽ കുറിച്ചു.

Read More

Advertisment
Snakes Dog Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: