/indian-express-malayalam/media/media_files/2025/03/07/plWWtkYiRMcJb9Tr7s9v.jpg)
അധ്യാപകന് വിദ്യാർത്ഥികൾ സമ്മാനം നൽകുന്ന ഒരു റീൽ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഇപ്പോൾ വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അധ്യാപകന്റെ ചിത്രമാണ് കുട്ടികൾ സമ്മാനിക്കുന്നത്.
ആദ്യമായി മാതാപിതാക്കൾക്കൊപ്പമുള്ള ഒരു ചിത്രം കാണാനായതിന്റെ സന്തോഷം അധ്യാപകന്റെ മുഖത്ത് കാണാം. ക്ലാസ് മുറിയിലേക്ക് എത്തിയ അധ്യാപകന് സർപ്രൈസായാണ് വിദ്യാർത്ഥികൾ സമ്മാനം നൽകിയത്.
"പ്രിയപ്പെട്ട സാറിന് അച്ഛനും അമ്മയ്ക്കുമൊപ്പം ആദ്യമായൊരു ചിത്രം" എന്ന ക്യാപ്ഷനോടെ, "colour_pencilz" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് റീൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ വീഡിയോയിൽ നിരവധി പേരാണ് കമന്റു പങ്കുവച്ചിരിക്കുന്നത്.
"സാറിനു ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പറ്റിയ ഗിഫ്റ്റ്" എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. "ആ കുട്ടികളെക്കാൾ കുഞ്ഞു മനസാണ് സാറിനിപ്പോൾ, അറിയാതെ വിതുമ്പിപ്പോയി," എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. "ഒരു നിമിഷത്തേക്ക് അദ്ദേഹം ആ അച്ഛന്റെയും അമ്മയുടെയും കൊച്ചു കുഞ്ഞായി മാറി","ഊരിപിടിച്ച കണ്ണടക്ക് അറിയാം ഒരു പുരുഷായുസിന്റെ നിമിഷനേരത്തെ ഹൃദയ സ്തംഭനം, പുരുഷന് ഇതിന് അപ്പുറത്തേക്ക് അറിയില്ല", "ആ മക്കൾ ആ സാറിനെ എത്രമാത്രം ഇഷപ്പെടുന്നുണ്ടന്നു ഇനി ആർക്കും സംശയം ഉണ്ടാകില്ല," മറ്റു കമന്റുകൾ ഇങ്ങനെ.
Read More
- 'തുരുത്തിൽ പെട്ടാല്ലോ ദൈവമേ, പോരാത്തതിന് ഒരു ചോരക്കൺ മുയലും;' വൈറലായി വീഡിയോ
- 'ഒന്നു തൊഴുതേക്കാം, ചുട്ട കോഴിയെ പറപ്പിക്കാനുള്ള ഹോമം ആണെന്ന് തോന്നുന്നു;' വീഡിയോ
- കൊടും ചതി; കട്ടപ്പ പോലും ഇങ്ങനെ പിന്നിൽ നിന്നും കുത്തി കാണില്ല
- 'മോള് വീട്ടിൽപ്പോ, അച്ഛൻ ഇന്ന് പൊളിച്ച് അടുക്കും,' സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഒരു അച്ഛനും മോളും
- 'ഒരുത്തനെ കൊന്നിട്ട് എല്ലാം കൂടി ചിരിച്ചോണ്ട് നിൽക്കുവാ;' മരണമാസ്സിലെ നിഗൂഢത ചികഞ്ഞ് ആരാധകർ
- 'സ്റ്റീഫൻ നെടുമ്പള്ളി ആയാലും പെണ്ണുകെട്ടിയാൽ ഇതാ ഗതി,'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.