scorecardresearch

'മോള് വീട്ടിൽപ്പോ, അച്ഛൻ ഇന്ന് പൊളിച്ച് അടുക്കും,' സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഒരു അച്ഛനും മോളും

"അച്ചനോട് അത്രയും ഇഷ്ടമുള്ള മോൾ," എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

"അച്ചനോട് അത്രയും ഇഷ്ടമുള്ള മോൾ," എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്

author-image
Trends Desk
New Update
Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

അടിപൊളി നൃത്തച്ചുവടുകളുമായി ഉത്സവപ്പറമ്പുകളിലും കല്യാണ വീടുകളിലുമെല്ലാം താരമാകുന്നവരെ നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി കണ്ടിട്ടുണ്ട്. ആൾക്കൂട്ടത്തിന് നടുവിൽ നൃത്തം ചെയ്യുന്ന ഒരു അച്ഛനും, അദ്ദേഹത്തെ തിരികെ വിളിക്കാൻ വരുന്ന മകളുമാണ് സൈബറിടത്ത് ഇപ്പോൾ വൈറലാകുന്നത്.

Advertisment

സുഹൃത്തുക്കൾക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി കാണികളുടെ കൈയ്യിടി നേടുകയാണ് അച്ഛൻ. ഈ സമയത്താണ് മകൾ അച്ഛനെ വിളിക്കാനായി എത്തുന്നത്. എന്നാൽ മകളെ മടക്കി അയച്ച് അച്ഛൻ ഡാൻസ് തുടരുന്നതാണ് വീഡിയോ.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ രണ്ടര ലക്ഷത്തോളം കാഴ്ചകളാണ് ഇതുവരെ നേടിയത്. "അച്ഛാ ഇങ്ങോട്ട് വരാൻ… നീ വീട്ടിൽ പോ, ഞാൻ ഇതൊന്നു ഫിനീഷ് ചെയ്യട്ടെ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. അച്ഛന്റെയും മകളുടെയും രസകരമായ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

Advertisment

"അച്ചനോട് അത്രയും ഇഷ്ടമുള്ള മോൾ","ഞാൻ ഇന്നലെ ഇത് നേരിട്ട് കണ്ടതാണ്, ഒരു അലമ്പും ഇല്ലാതെ പുള്ളി ആഘോഷിച്ചു","മനസ്സ് തുറന്നുള്ള സന്തോഷ പ്രകടനം","അവസാനം രണ്ടു പേരും കൂടിയുള്ള ആ രണ്ട് സ്റ്റെപ്","അവർ ആഘോഷിക്കട്ടെ... ചെറുപ്പത്തിൽ അടിച്ച് പൊളിച്ചു നടന്നവർ ആകാം","ആകെയുള്ള ചെറിയ നിമിഷത്തിൽ ആണെങ്കിൽ പോലും ജീവിതം ആഘോഷിക്കുക ഇതുപോലെ," എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.

Read More

Father Daughter Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: