scorecardresearch

കരഞ്ഞ് അലമ്പാക്കണ്ട സീനാണ്; ഒറ്റ പാട്ടിൽ കല്യാണ പെണ്ണിനെയും പയ്യനെയും ചിരിപ്പിച്ച് അച്ഛൻ

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കാനായി പാട്ടുപാടുന്ന അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കാനായി പാട്ടുപാടുന്ന അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

വിവാഹ ശേഷം, കുടുംബാംഗങ്ങളോട് യാത്രപറഞ്ഞ് വധു വരന്റെ വീട്ടിലേക്ക് പുറപ്പെടുന്നതും ഇതിനിടയിലെ വൈകാരിക നിമിഷങ്ങളും കേരളത്തിലെ വിവാഹങ്ങളിൽ ഒരു സ്ഥിരം കാഴ്ചയാണ്. ജനിച്ചുവളർന്ന വീടും വീട്ടുകാരെയും വിട്ട് മറ്റൊരു കുടുംബത്തിലേക്ക് പോകുന്ന ആ നിമിഷം പലപ്പോഴും ഒരു കൂട്ടക്കരച്ചിലിന് സാക്ഷിയാകാറുമുണ്ട്.

Advertisment

വിവാഹ കഴിഞ്ഞ് വീട്ടുകാരോട് യാത്രപറയുന്നതിനിടെ പൊട്ടിക്കരയുന്ന ഒരു മകളുടെയും ആശ്വസിപ്പിക്കുന്ന അച്ഛന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് വൈറലാകുന്നത്. സങ്കടം മാറ്റാൻ മകളെ ചേർത്തുപിടിച്ച് പാട്ടുപാടുന്ന അച്ഛനെ വീഡിയോയിൽ കാണാം. 

അച്ഛൻ പാട്ടു പാടാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ അവിടെ കൂടിനിന്നവർക്കൊപ്പം വധുവും വരനും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. മകളെ സന്തോഷത്തോടെ യാത്രയാക്കുന്ന അച്ഛൻ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്.

നിരവധി ആളുകളാണ് വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. "ഒരു സ്നേഹക്കടൽ അല്ലെ ആ അലയടിച്ചത്? കണ്ണുനീരിന്റെ ഉപ്പുരസം ഹൃദയത്തിൽ ഇരഞ്ഞപ്പോഴും ചുണ്ടിൽ മധുരവുമായി ഒരു അച്ഛൻ," എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. "കരഞ്ഞോണ്ടിരുന്ന കല്യാണപ്പെണ്ണിന് വരെ ചിരി വന്നു","ആ അച്ഛൻ്റെ കരളിലെ സങ്കടക്കടലായിരിക്കാം ചിലപ്പോൾ ഇങ്ങനെ ഒരു സന്തോഷപ്പാട്ടായി സാഹചര്യത്തിന് അസരിച്ച് പരിണമിച്ചൊഴുകി വന്നത്","ഈ അച്ഛന് ഇനി പെൺമക്കൾ ഉണ്ടോ" കമന്റുകളിൽ ചിലത് ഇങ്ങനെ.

Read More

Advertisment
Viral Video Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: