scorecardresearch

പിറന്നാൾ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു; യുവതിക്ക് പൊള്ളൽ; വീഡിയോ

കേക്കിലെ മെഴുകുതിരി ബലൂണിൽ സ്പർശിച്ചതോടെ ബലൂൺ തീഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു

കേക്കിലെ മെഴുകുതിരി ബലൂണിൽ സ്പർശിച്ചതോടെ ബലൂൺ തീഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു

author-image
Trends Desk
New Update
Hydrogen Balloon Explode

ചിത്രം: ഇൻസ്റ്റഗ്രാം

പിറന്നാൾ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. വിയറ്റ്നാമിലെ ഹനോയിയിലാണ് സംഭവം. ജിയാങ് ഫാം എന്ന യുവതിക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ദൃശ്യങ്ങൾ ജിയാങ് ഫാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്.

Advertisment

റെസ്റ്റോറന്റിൽ നടന്ന പറന്നാൾ ആഘോഷത്തിനിടെ, ഫോട്ടോ എടുക്കാനായി ബലുണും കേക്കും കൈയ്യിൽ എടുത്തപ്പോഴായിരുന്നു അപകടം. കേക്കിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി ബലൂണിൽ സ്പർശിച്ചതോടെ ബലൂൺ തീഗോളമായി പൊട്ടിത്തെറിച്ചു.

യുവതി ഞെട്ടലോടെ കേക്ക് താഴെയിടുന്നതും മുഖം പൊത്തി പുറകിലേക്ക് ഒടുന്നതും വൈറലായി വീഡിയോയിൽ കാണാം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 1-2 ഡിഗ്രി പൊള്ളൽ ഏറ്റതായി ഡോക്ടർമാർ ആറിയിച്ചു. മുഖത്തെ ചർമ്മത്തിന്റെ നിറം സാധാരണ നിലയിലാകാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

തീപിടിക്കുന്ന ഹൈഡ്രജൻ വാതകമായിരുന്നു ബലൂണിൽ നിറച്ചതെന്ന് അറിയില്ലായിരുന്നു എന്ന്, ജിയാങ് ഫാം പറഞ്ഞു. ബലൂണിൽ സാധാരണ വായു ഉണ്ടായിരുന്നതുകൊണ്ട് അപകടത്തിന്റെ തീവൃത കുറഞ്ഞുവെന്ന്, ജിയാങ് കൂട്ടിച്ചേർത്തു.

Read More

Advertisment
Fire Accident Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: