scorecardresearch

പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പൊള്ളൽ; വീഡിയോ

മോട്ടറോളയുടെ മോട്ടോ ഇ32 എന്ന മോഡൽ സ്മാർട്ട്ഫോൺ ആണ് പൊട്ടിത്തെറിച്ചത്

മോട്ടറോളയുടെ മോട്ടോ ഇ32 എന്ന മോഡൽ സ്മാർട്ട്ഫോൺ ആണ് പൊട്ടിത്തെറിച്ചത്

author-image
Trends Desk
New Update
Motorola Phone Explosion

ചിത്രം: ഇൻസ്റ്റഗ്രാം

പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ബ്രസീലിലെ അനാപൊളിസിലാണ് സംഭവം. സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാൽ പോയപ്പോൾ പിൻ പോക്കറ്റിലിട്ടിരുന്ന ഫോൺ പൊട്ടത്തെറിച്ച് കത്തുകയായിരുന്നു. 

Advertisment

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭർത്താവിനൊപ്പം സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ സ്ത്രീ ധരിച്ചിരുന്ന ജീൻസിൽ നിന്ന് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ജീൻസിന്റെ പോക്കറ്റിൽ നിന്ന് തീ ഉയരുകായിരുന്നു.

തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പരിഭ്രാന്തയാകുന്നതും, പെട്ടന്നു തന്നെ ഭർത്താവ് സഹായത്തിനായി ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് അനുസരിച്ച്, യുവതിയെ ഉടൻ സമീപത്തെ ആൽഫ്രെഡോ അബ്രാവു എന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ കൈയ്യിലും ശരീരത്തിന്റെ പിന്ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. മോട്ടറോളയുടെ മോട്ടോ ഇ32 എന്ന മോഡൽ സ്മാർട്ട്ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ വാങ്ങി ഒരു വർഷം തികഞ്ഞിട്ടില്ലെന്നാണ് വിവരം.

Advertisment

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിനായി യുവതിയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മോട്ടറോള പ്രസ്താവനയിൽ പ്രതികരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻ‌ഗണനയെന്നും ഉപകരണങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Read More

Fire Accident Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: