scorecardresearch

300 കിലോമീറ്ററോളം ഗതാഗത കുരുക്ക്; കുംഭമേളയിൽ കുടുങ്ങി ലക്ഷങ്ങൾ; വീഡിയോ

50 കിലോമീറ്റർ ദൂരം പിന്നിടാൻ 12 മണിക്കൂറോളം സമയമെടുക്കുന്നതായാണ് വിവരം

50 കിലോമീറ്റർ ദൂരം പിന്നിടാൻ 12 മണിക്കൂറോളം സമയമെടുക്കുന്നതായാണ് വിവരം

author-image
Trends Desk
New Update
Mahakumbh Traffic

ചിത്രം: എക്സ്

മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി ബ്ലോക്കിൽ കുടുങ്ങി ലക്ഷങ്ങൾ. തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നതിനിടെ പ്രയാഗ്‌രാജിൽ 300 കിലോമീറ്ററോളം വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിയതായാണ് വിവരം. വാഹനങ്ങളും യാത്രക്കാരും തിങ്ങി നിറഞ്ഞ റോഡിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Advertisment

പലയിടത്തും മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. 50 കിലോമീറ്റർ പിന്നിടാൻ 12 മണിക്കൂറോളം സമയമെടുത്തതായാണ് യാത്രക്കാർ പറയുന്നത്. തിരക്ക് കൂടുന്നതിനാൽ വെള്ളിയാഴ്ചവരെ പ്രയാഗ്‌രാജിലെ സംഗം റെയിൽവേ സ്റ്റേഷൻ അടച്ചിടുമെന്നാണ് വിവരം.

ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ക്രമീകരണങ്ങളിൽ ആശങ്ക അറിയിച്ച് നിരവധി പേർ രംഗത്തെത്തയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാരിനെതിര രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവും ഭക്തർ നേരിടുന്ന അസൗകര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

അതേസമയം, തിങ്കളാഴ്ച രാവിലെ 8 മണിവരെ, 46.19 ലക്ഷം ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 12 വർഷം കൂടുമ്പോൾ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ കോടിക്കണക്കിന് ആളുകളാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ 44 കോടി ഭക്തർ പുണ്യസ്നാനം നടത്തിയിട്ടുണ്ടെന്നാണ് വിവരം. 

ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും. ഹൈന്ദവ വിശ്വാസപ്രകാരം കുംഭമേളയുടെ സമയത്ത് പുണ്യസ്നാനം ചെയ്യുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഹരിദ്വാര്‍, പ്രയാഗ്‌രാജ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ മാറി മാറിയാണ് മഹാ കുംഭമേള നടക്കുന്നത്. 

Read More

Kumbh Mela Traffic Jam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: