scorecardresearch

ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ; കാട്ടുപന്നിയേയും പിന്നാലെ പാഞ്ഞ കടുവ​​യേയും പുറത്തെടുത്തു; വീഡിയോ

മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് കാട്ടുപന്നിയും ആക്രമിക്കാനെത്തിയ കടുവയും ഒരേ കിണറ്റിൽ വീണത്

മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് കാട്ടുപന്നിയും ആക്രമിക്കാനെത്തിയ കടുവയും ഒരേ കിണറ്റിൽ വീണത്

author-image
Trends Desk
New Update
Tiger, Boar

ചിത്രം: എക്സ്

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ കിണറ്റിൽ വീഴുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമാണ്. കഴിഞ്ഞ ദിവസം ദേലമ്പാടിയിലെ അഡൂരിൽ കിണറ്റിൽ പുള്ളി പുലിയെ ചത്ത നിലയിൽ കണ്ടെത്തിയ വാർത്തയും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മധ്യപ്രദേശിലെ സിയോണി ജില്ലയിൽ നിന്നുള്ള രസകരമായൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

കാട്ടുപന്നിയും ആക്രമിക്കാനായി ഓടിച്ച കടുവയും ഒരേ കിണറ്റിൽ വീണതാണ് സംഭവം. കടുവയെ കണ്ട് ഭയന്നോടിയ പന്നി ആദ്യം കിണറ്റിൽ വീണു പിന്നാലെ കടുവയും അതേ കിണറ്റിലേക്ക് വീഴുകയായിരുന്നു. എന്നാൽ കിണറ്റിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ പന്നിയെ ആക്രമിക്കാൻ കടുവയോ കടുവയിൽ നിന്ന് രക്ഷപെടാൻ പന്നിയോ ശ്രമിച്ചില്ലാ എന്നതാണ് കൗതുകം. 

രക്ഷാപ്രവർത്തനങ്ങൾക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും എത്തിയപ്പോൾ വളരെ ഒത്തൊരുമയോടെയാണ് ഇരുവരും സഹകരിച്ചത്. ഉദ്യോഗസ്ഥർ ഇരുമ്പ് കൂട് വെള്ളത്തിലേക്ക് ഉറക്കിയാണ് കുടവയേയും പന്നിയേയും രക്ഷപെടുത്തിയത്. പെഞ്ച് കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫർ സോണിൽ സ്ഥിതി ചെയ്യുന്ന പിപാരിയ ഹർദുലി ഗ്രാമത്തിലായിരുന്നു സംഭവം.

Advertisment

രക്ഷാപ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരസ്പരം ആക്രമിക്കാത്ത ഇരയെയും വേട്ടക്കാരനെയും ഒരുമിച്ച് കണ്ട കൗതുകത്തിലാണ് നെറ്റിസൺമാർ.

Read More

Viral Video Tiger

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: