scorecardresearch

അമ്യൂസ്‌മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളം; വീഡിയോ

സന്ദർശകർ റൈഡിൽ കുടുങ്ങി കിടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

സന്ദർശകർ റൈഡിൽ കുടുങ്ങി കിടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Passengers stuck, amusement ride

ചിത്രം: എക്സ്

അമ്യൂസ്‌മെന്റ് റൈഡ് തകരാറിലായതിനെ തുടർന്ന് സന്ദർശകർ കുടുങ്ങി. ഹൈദരാബദിലെ നുമൈഷ് എക്‌സിബിഷനിലാണ് സംഭവം. ബാറ്ററി തകരാറു മൂലം പ്രവർത്തനം നിലച്ച റൈഡിൽ തലകീഴായി അര മണിക്കൂറോളമാണ് സന്ദർശകർ കുടുങ്ങി കിടന്നത്. 

Advertisment

ആളുകൾ റൈഡിൽ കുടുങ്ങി കിടക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ട്രയൽ റണ്ണിനിടെ റൈഡിന് തകരാറുണ്ടായെന്നും, സൈറ്റിലെ സാങ്കേതിക വിദഗ്ധർ പരമാവധി വേഗത്തിൽ ബാറ്ററി മാറ്റി പ്രശ്നം പരിഹരിച്ചെന്നും' എക്‌സിബിഷൻ സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സന്ദർശകർ 25 മിനിറ്റോളം അമ്യൂസ്‌മെന്റ് റൈഡിൽ കുടുങ്ങി കിടന്നതായി ദി സിയാസത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ആളുകൾ തല കീഴായി കുടുങ്ങി കിടക്കുന്നതിന്നതും ജീവനക്കാർ തകരാർ പരിഹരിക്കാനായി റൈഡിൽ കയറുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം.

Advertisment

സന്ദർശകരുടെ ജീവന് ഭീഷണി ഉയർത്തുന്ന സംഭവം സോഷ്യൽ മീഡിയയിൽ വ്യപക വിമർശനം നേരിടുകയാണ്. കൃത്യമായ സുരക്ഷാ പരിശോധനകളില്ലാതെയാണ് ഇത്തരം റൈഡുകൾ പലയിടത്തും പ്രവർത്തിക്കുന്നതെന്ന് നെറ്റിസൺമാർ കമന്റ് വിഭാഗത്തിൽ കുറിച്ചു. അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

Read More

Hyderabad Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: