scorecardresearch

കോപ്പിയടി കൈയ്യോടെ പൊക്കി; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി വിദ്യാർത്ഥി; വീഡിയോ

വിദ്യാർത്ഥി അധ്യാപകനെ മർദ്ദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്

വിദ്യാർത്ഥി അധ്യാപകനെ മർദ്ദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്

author-image
Trends Desk
New Update
Kalesh bw Student

ചിത്രം: എക്സ്

വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതും, അധ്യാപകർ അതു കണ്ടുപിടികൂടുന്നതുമെല്ലാം പലപ്പോഴും നടക്കാറുള്ള സംഭവമാണ്. ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്ന വിദ്യാർത്ഥികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ചെറിയ ശിക്ഷ നൽകി വിട്ടയക്കുന്ന അധ്യാപകരും നിരവധിയാണ്. എന്നാൽ, കോപ്പിയടി കൈയ്യോടെ പിടികൂടിയ ഒരു അധ്യാപകനെ വിദ്യാർത്ഥി മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിമർശനം നേരിടുന്നത്.

Advertisment

രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കോപ്പിയടിച്ചത് പിടികൂടിയ അധ്യാപകനെ വിദ്യാർത്ഥി തല്ലുന്നതും, അസഭ്യം പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ജോധ്പൂരിലെ എംബിബി എഞ്ചിനീയറിങ് യൂണിവേഴ്‌സിറ്റിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് റിപ്പോർട്ട്.

എക്സിൽ പങ്കുവച്ച വീഡിയോ വ്യപക വിമർശനം നേരിടുകയാണ്. മധ്യവയസ്‌കനായ അധ്യാപികനെ മർദ്ദിക്കുന്ന വിദ്യാർത്ഥിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നെറ്റിസൺമാർ കമന്റിൽ കുറിക്കുന്നത്. അതേസമം, ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിദ്യാർത്ഥിക്കെതിരെ അധ്യാപകൻ പരാപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Read More

Advertisment
Student Viral Video Rajasthan Teacher

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: