/indian-express-malayalam/media/media_files/2025/01/09/LLCozZjO9OOGlM7NNNYa.jpg)
മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ തന്റെ കമ്പനിയുടെ തിരുമാനങ്ങള്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള തേര്‍ഡ് പാര്‍ട്ടി വിവരം പരിശോധിക്കല്‍ നിര്‍ത്തുന്നുവെന്നാണ് സുക്കര്‍ബെര്‍ഗ് വീഡിയോയിലൂടെ അറിയിച്ചത്. എന്നാല്‍ വീഡിയോയില്‍ മാര്‍ക്ക് പറഞ്ഞതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് അയാളുടെ കയ്യില്‍ കിടന്ന വാച്ചാണ്. സ്വിസ് വാച്ച് നിര്‍മാതാക്കളായ ഗ്രൂബെല്‍ ഫോഴ്‌സി എന്ന കമ്പനിയുടെ 'ഹാന്‍ഡ് മേഡ് 1' എന്ന വാച്ചാണ് സുക്കര്‍ബെര്‍ഗ് തന്റെ ഇടത് കയ്യില്‍ ധരിച്ചിരുന്നത്.
വാച്ചിന്റെ ബ്രാന്‍ഡിനേക്കാള്‍ അതിന്റെ വിലയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 900,000 ഡോളര്‍, അതായത് 7 കോടി രൂപ. വാച്ചിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മുഴുവനായും കൈകൊണ്ട് നിര്‍മിച്ച വാച്ചായത് കൊണ്ടാണ് ഈ വാച്ചിന് ഇത്രയും വില.
സാധാരണ ഒരു ഗ്രൂബെല്‍ ഫോഴ്‌സി മോഡല്‍ വാച്ച് ഏകദേശം 150,000 ഡോളര്‍ (ഏകദേശം 2 കോടി രൂപ) മുതല്‍ 500,000 ഡോളറിനാണ് (ഏകദേശം 4 കോടി രൂപ) സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില്‍ക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാച്ച് ബ്രാന്‍ഡുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ബ്രാന്‍ഡാണ് ഗ്രൂബെല്‍ ഫോഴ്‌സി. പരമ്പരാഗത സാങ്കേതികതകള്‍ ഉപയോഗിച്ച് മുഴുവനായും കൈകൊണ്ട് മാത്രം നിര്‍മിക്കുന്ന ഒരു ബ്രാന്‍ഡെന്നതും ശ്രദ്ധേയമാണ്.
കൃത്യമായി പോളിഷ് ചെയ്‌തെടുത്ത് നിര്‍മിക്കുന്ന ഉള്‍വശത്തേയും പുറംവശത്തേയും അറ്റങ്ങള്‍, പ്രത്യേകമായ മെയിന്‍ പ്ലേറ്റ്, താഴെയും മുകളിലും കൈകൊണ്ട് പോളിഷ്‌ചെയ്ത ബെവലുകള്‍ എന്നിങ്ങനെ വളരേയേറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു വാച്ചാണ് ഗ്രൂബെല്‍ ഫോഴ്‌സിയുടേത്.
Here is the full video from Mark Zuckerberg announcing the end of censorship and misinformation policies.
— Saagar Enjeti (@esaagar) January 7, 2025
I highly recommend you watch all of it as tonally it is one of the biggest indications of "elections have consequences" I have ever seen pic.twitter.com/aYpkxrTqWe
'വര്‍ഷത്തില്‍ ഒന്നോ രണ്ടോ വാച്ചുകള്‍ മാത്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രൂബെല്‍ ഫോഴ്‌സി 'ഹാന്‍ഡ് മേഡ് 1', ഭൂതകാലത്തേയും ഭാവിയേയും കോര്‍ത്തിണക്കികൊണ്ട് വാച്ചുകളുടെ ലോകത്ത് ഒരു പുതിയ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ തയ്യാറെടുത്തിരിക്കുകയാണ്. സ്ഥിരമായി വാച്ചിന്റെ ആറ് മണി സൂചിയുടെ താഴെയായി കൊടുക്കുന്ന സ്വിസ് മേയ്ഡ് എന്ന് മാറ്റി ഹാന്‍ഡ് മേയ്ഡ് എന്നാക്കുകയും ചെയ്തിരിക്കുന്നു.' ഗ്രൂബെല്‍ ഫോഴ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.