scorecardresearch

ഓടുന്ന ട്രെയിന് അടിയിൽപ്പെട്ട് യുവതി; തലനാരിഴക്ക് രക്ഷപെടൽ; വീഡിയോ

ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയിയൽ ശ്രദ്ധനേടുകയാണ്

ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയിയൽ ശ്രദ്ധനേടുകയാണ്

author-image
Trends Desk
New Update
Woman survives, Train, Viral Video

ചിത്രം: എക്സ്

റെയിൽവേ ട്രാക്കുകളിലേക്ക് അതിക്രമിച്ച് കടക്കുന്നതും, അശ്രദ്ധമായി ട്രാക്ക് മുറിച്ചുകടക്കുന്നതും, മരണം ക്ഷണിച്ചുവരുത്തുമെന്ന് റെയിൽവേ നിരന്തരമായി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് സാഹസത്തിനു മുതിരുന്നവർക്ക് ജീവൻ നഷ്ടപ്പെടുന്നതും, ഗുരുതര അപകടം സംഭവിക്കുന്നതുമായ വാർത്തകൾ പലപ്പോഴും ശ്രദ്ധനേടാറുള്ളതുമാണ്.

Advertisment

ഇപ്പോഴിതാ ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ ട്രാക്കിലായി യുവതി കിടക്കുന്നത് വീഡിയോയിൽ കാണാം. തലയും ശരീര ഭാഗങ്ങളും ട്രെയിനിൽ സ്പർശിക്കാത്ത രീതിയിലാണ് യുവതി ട്രാക്കിൽ കിടക്കുന്നത്. ട്രെയിൻ കടന്നുപോയ ശേഷം യുവതി ഇവിടെനിന്ന് എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം.

തിരക്കിൽപെട്ട് സ്ത്രീ റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെട്ടന്ന് തന്നെ ആർമി സ്പെഷ്യൽ ഗുഡ്സ് ട്രെയിൻ ട്രാക്കിലൂടെ വരികയും, സ്ത്രീ ട്രാക്കിന് അടിയിൽ പെട്ടുപോകുകയുമായിരുന്നു. തലനാരിഴക്ക് ദുരന്തം ഒഴിവാകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

Advertisment

Read More

Railway Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: