scorecardresearch

'പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണെന്നേ പറയില്ല:' മുണ്ടുടുത്ത സേവാഗിനെ കണ്ട ആരാധകർ

പാലക്കാട് എത്തിയ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

പാലക്കാട് എത്തിയ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

author-image
Trends Desk
New Update
Virender Sehwag in Kerala

ചിത്രം: ഇൻസ്റ്റഗ്രാം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് സച്ചിനും സേവാഗുമെല്ലാം എപ്പോഴും ഒരു വികാരമാണ്. പ്രത്യേകിച്ച് "90സ് കിഡ്സിന്." ഇന്ത്യയുടെ ഇതിഹാസ താരങ്ങളെ ഒന്നു നേരിൽ കാണാൻ ആഗ്രഹിക്കാത്ത ക്രിക്കറ്റ് പ്രേമികൾ ചുരുക്കമാണ്. 

Advertisment

ഇപ്പോഴിതാ പാലക്കാട് എത്തിയ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാലക്കാട് കാവിൽപ്പാട് പുളിക്കൽ വിശ്വനാഗയക്ഷിക്കാവിൽ ദർശനത്തിനെത്തിയതായിരുന്നു സേവാഗ്. മുണ്ടുടുത്ത് നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞാണ് താരം ക്ഷേത്രത്തിലെത്തിയത്.

മുൻപ് രണ്ടു തവണ സേവാഗ് കേരളത്തിൽ വന്നിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തിനായി 2005ലും, ഇംഗ്ലണ്ടിനെതിരായ മത്സരത്തിനായി 2006ലുമായിരുന്നു താരം കൊച്ചിയിലെത്തിയത്. 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരത്തിന്റെ കേരള സന്ദർശന വീഡിയോയിൽ നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. "ഈ ലുക്ക് കണ്ടാൽ പറയോ പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണ് നടക്കുന്നതെന്ന്," "കുട്ടിക്കാലം കളറാക്കിയ മുതൽ. സച്ചിൻ ഔട്ടായാലും ഇങ്ങേർ ക്രീസിൽ ഉണ്ടെങ്കിൽ ഒരു സമാധാനമാണ്," "പാവം മനുഷ്യൻ. കണ്ടാൽ പറയുവോ ഒരു കാലത്ത് ബൗളന്മാർ എല്ലാം ഭയന്നിരുന്ന ഓപ്പണിങ് ബാ‌‌ട്സ്മാനാണെന്ന്" കമന്റുകൾ ഇങ്ങനെ.

Read More

Advertisment
Palakkad Viral Video Virender Sehwag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: