scorecardresearch

പുതുവർഷ രാവിൽ ആകാശ വിസ്മയം തീർത്ത് യുഎഇ, ഒപ്പം ലോക റെക്കോർഡും

അമ്പതു മിനിറ്റിലേറെ നീണ്ട വെടിക്കെട്ടും ആറായിരം ഡ്രോണുകളുടെ പ്രദർശനവും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി

അമ്പതു മിനിറ്റിലേറെ നീണ്ട വെടിക്കെട്ടും ആറായിരം ഡ്രോണുകളുടെ പ്രദർശനവും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി

author-image
Trends Desk
New Update
Abu Dhabi New Year fireworks

ചിത്രം: ഇൻസ്റ്റഗ്രാം

പുതുവർഷ രാവിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും, ഡ്രോൺ പ്രദർശനവുമായി യുഎഇ. അബുദാബി ശൈഖ് സായിദ് ഫെസ്റ്റിവലിലാണ് അമ്പതു മിനിറ്റിലേറെ നീണ്ട കരമരുന്ന് പ്രയോഗം വിസ്മയം തീർത്തത്. ഗിന്നസ് ലോക റെക്കോർഡ് നേടിയ വെടിക്കെട്ടിന് ശേഷം ആറായിരം ഡ്രോണുകളും ആകാശത്ത് പറന്നുയർന്നു. 

Advertisment

20 മിനിറ്റ് നീണ്ട ഡ്രോൺ ഷോയിൽ, യുഎഇയുടെ രൂപീകരണം മുതലുള്ള സുപ്രധാന നേട്ടങ്ങൾ ആകാശത്ത് ചിത്രീകരിച്ചു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisment

കഴിഞ്ഞ വർഷം നടന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലും ഒന്നിലേറെ റെക്കോർഡുകളോടെ ലോകത്തെ ഞെട്ടിച്ചിരുന്നു. 40 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ഉൾപ്പെടെയായിരുന്നു 2024നെ യുഎഇ വരവേറ്റത്. കൂടാതെ 5,000 ഡ്രോണുകൾ അണിനിരത്തി ലോകത്തിലെ ഏറ്റവും വലിയ ഏരിയൽ ലോഗോയും ഫെസ്റ്റിവൽ സൃഷ്ടിച്ചിരുന്നു. ഈ റെക്കോർഡുകളാണ് ഈ വർഷം യുഎഇ തിരുത്തിക്കുറിച്ചത്.

ദുബായ് ഫെസ്റ്റിവൽ സിറ്റി, ബർദുബായ് അൽസീഫ് സ്ട്രീറ്റ്, ദ് പാമിലെ അറ്റ്ലാന്റിസ്, ബുർജ് ഖലീഫ, ജുമൈറ ബീച്ച് റസിഡൻസ്, ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ഗ്ലോബൽ വില്ലേജ്, ഹത്ത തുടങ്ങി എമിറേറ്റ്സിലെ വിവിധയിടങ്ങളിൽ വെടിക്കെട്ടും മറ്റു ആഘോഷ പരിപാടികളും നടന്നു.

Read More

Abu Dhabi New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: