/indian-express-malayalam/media/media_files/2024/12/17/zV0U6I403Mf1hKwMhbVj.jpg)
Juergen Burkhard and Dr Prabha Burkhard
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ മിക്സഡ് കപ്പിളാണ് ജർമ്മനിയിലെ മ്യൂണിച്ചിൽ നിന്നുള്ള ഡോക്ടർ പ്രഭ ബോഖാർഡും ഭർത്താവ് യോർഗൻ ബോഖാർഡും. മലയാളിയായ ഭാര്യയ്ക്ക് ഒപ്പം ചെമ്മീനിലെ 'പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ' എന്ന ഗാനം പാടുന്ന യോർഗന്റെ വീഡിയോ ആണ് ആദ്യം വൈറലായത്. അതോടെ ജർമ്മൻ സായിപ്പിന്റെ മലയാളം റീലുകൾക്ക് വലിയ ആരാധകരുണ്ടായി.
ഇപ്പോഴിതാ, യോർഗനെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോയും ആയി എത്തിയിരിക്കുകയാണ് പ്രഭ. 'ഴ' എന്ന അക്ഷരം പഠിപ്പിക്കാൻ പാടുപെടുകയാണ് പ്രഭ. എന്നാൽ എത്ര ശ്രമിച്ചിട്ടും യോർഗനു 'ഴ' വഴങ്ങുന്നില്ല. ഒടുവിൽ അതിനു യോർഗൻ തന്നെ ഒരു സൂത്രപ്പണി കണ്ടുപിടിക്കുന്നതാണ് റീൽ. എന്തായാലും നാവൊന്നു കുഴയുന്നതോടെ സായിപ്പിനു 'ഴ' വഴങ്ങുന്നതാണ് വീഡിയോയുടെ ക്ലൈമാക്സ്.
മലയാളി അല്ലാത്ത ഒരാളെ സംബന്ധിച്ച് പഠിച്ചെടുക്കാനും ശരിയായി ഉച്ഛരിക്കാനുമൊക്കെ ഏറെ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം. അതിനാൽ തന്നെ മലയാളിയല്ലാത്ത ആളുകൾ മലയാളം പറയുന്നതു കേൾക്കുമ്പോൾ അതിലൊരു കൗതുകം തോന്നുക സ്വാഭാവികമാണ്. അതുതന്നെയാവാം, പലപ്പോഴും ഈ ദമ്പതികളുടെ വീഡിയോകൾ സോഷ്യൽ മീഡിയ്ക്ക് പ്രിയങ്കരമാക്കുന്നത്.
Read More
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
- New OTT Release : 'കഥ ഇതുവരെ' ഒടിടിയിൽ;ചിത്രം എവിടെ കാണാം?
- സൂര്യാ 45; പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രൻസും സ്വാസികയും
- ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ
- മമ്മൂട്ടിക്ക് സല്യൂട്ട്, ബോളിവുഡ് താരങ്ങളൊന്നും ഇത് ചെയ്യില്ല; ഷബാന ആസ്മി
- Allu Arjun Arrest: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടയിലെ അപകടം; അല്ലു അർജുന് ഇടക്കാല ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us