/indian-express-malayalam/media/media_files/2024/12/15/0meNggazlnQ6zztVtEj0.jpg)
'കഥ ഇതുവരെ' ഒടിടിയിൽ
മേപ്പടിയാന് ശേഷം വിഷ്ണുമോഹൻ കഥയെഴുതി സംവിധാനം ചെയ്ത കഥ ഇതുവരെ ഒടിടിയിലെത്തി. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 20 നായിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. മൂന്ന് മാസത്തോളം ആവുമ്പോഴാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നത്.
ഹക്കിം ഷാജഹാൻ, അനു മോഹൻ, സിദ്ദിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്.
ജോമോൻ ടി ജോൺ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രൻ.
മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം കാണാനാവും. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നിവയ്ക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം കാണാനാവും. വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തിൽ ബിജു മേനോന്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിന്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.