scorecardresearch

മമ്മൂട്ടിക്ക് സല്യൂട്ട്, ബോളിവുഡ് താരങ്ങളൊന്നും ഇത് ചെയ്യില്ല; ഷബാന ആസ്മി

മലയാളം സിനിമ  ലോകസിനിമയ്ക്കു തന്നെ വെളിച്ചമാകുന്നു എന്ന് ഷബാന ആസ്മി

മലയാളം സിനിമ  ലോകസിനിമയ്ക്കു തന്നെ വെളിച്ചമാകുന്നു എന്ന് ഷബാന ആസ്മി

author-image
Entertainment Desk
New Update
Shabana Azmi Mammootty

മമ്മൂട്ടിയും ഷബാന ആസ്മിയും

അഭിനയരംഗത്ത് 50 വർഷം പിന്നിടുകയാണ് നടി ഷബാന ആസ്മി. വെള്ളിയാഴ്ച  29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയ ഷബാന ആസ്മിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. 

Advertisment

മലയാള സിനിമയേയും മമ്മൂട്ടിയേയും പ്രശംസിച്ച് ഷബാന ആസ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാതൽ എന്ന സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹിന്ദിയിലെ ഒരു താരവും കാണിക്കാത്ത ധൈര്യമാണ് കാതലിൽ മമ്മൂട്ടി എടുത്തതെന്നും ഷബാന ആസ്മി പറഞ്ഞു. 

"തീർച്ചയായും മലയാളചിത്രങ്ങൾ വലിയൊരു മാർക്ക് അവശേഷിപ്പിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഞങ്ങളെ പോലെയുള്ളവർക്ക് അടൂരിന്റെ സിനിമകളൊക്കെ നല്ല പരിചയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾ വ്യാപകമായതോടെ  മലയാളം സിനിമ ലോകശ്രദ്ധ നേടുന്നു. മലയാളം സിനിമ  ലോകസിനിമയ്ക്കു തന്നെ വെളിച്ചമാകുന്നു.  മമ്മൂട്ടിയുടെ കാതൽ എന്ന സിനിമ ഞാൻ കണ്ടിരുന്നു. മമ്മൂട്ടി സാർ കാതലിൽ  എന്നെ അത്ഭുതപ്പെടുത്തി.  ഒരു ഹിന്ദി താരവും കാണിക്കാത്ത ധൈര്യമാണ് കാതൽ എന്ന സിനിമയിൽ മമ്മൂട്ടി എടുത്തത്.  അദ്ദേഹത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അതിൽ അദ്ദേഹം അഭിനയിക്കുക മാത്രമല്ല, ആ ചിത്രം നിർമിക്കുക കൂടി ചെയ്തു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൂടി," ഷബാന ആസ്മി കൂട്ടിച്ചേർത്തു. 

ഐഎഫ്എഫ്കെയിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, സമയപരിമിതി മൂലം തിരിച്ചു പോവുന്നു എന്നും ഷബാന ആസ്മി പറഞ്ഞു.
" കൂടുതൽ സമയം ഐ എഫ് എഫ് കെയിൽ ചെലവഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഈ മേളയും കാണികളും മികച്ചതാണ്.  ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളെല്ലാം എനിക്ക് കാണണമെന്നുണ്ട്. പക്ഷേ സമയപരിമിതി മൂലം എനിക്കു പോയേ പറ്റൂ. 

Advertisment

Read More



Shabana Azmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: