scorecardresearch

ആ സംഭവത്തിനു ശേഷം ഫാസിൽ സാർ ഏറെ അസ്വസ്ഥനായിരുന്നു: നയൻതാര

മോഹൻലാലും നയൻതാരയും ഒരുമിച്ചഭിനയിച്ച 'വിസ്മയത്തുമ്പത്ത്' എന്ന സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിലെ ഒരു അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.

മോഹൻലാലും നയൻതാരയും ഒരുമിച്ചഭിനയിച്ച 'വിസ്മയത്തുമ്പത്ത്' എന്ന സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിലെ ഒരു അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.

author-image
Entertainment Desk
New Update
Nayanthara Mohanlal

'വിസ്മയത്തുമ്പത്ത്' എന്ന സിനിമയുടെ ലോക്കഷനിൽ വച്ചാണ് അത് സംഭവിച്ചത്

വിവാഹ ഡോക്യുമെൻ്ററിയെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് നയൻതാര. ധനുഷുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മൂന്ന് പേജ് ദൈർഘ്യമുള്ള കത്താണ് നയൻസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.  അടുത്തിടെ ഒരു അഭിമുഖത്തിലൂടെ തൻ്റെ ആദ്യകാല മലയാള ചിത്രമായ 'വിസ്മയത്തുമ്പത്തി'ൻ്റെ  ഷൂട്ടിങ് സെറ്റിലെ അനുഭവം താരം  പങ്കുവച്ചിരുന്നു. 

Advertisment

മലയാള സിനിമയിലെ മുതിർന്ന സംവിധായകനായ ഫാസിലിന് തൻ്റെ അഭിനയത്തിൽ തൃപ്തി വരാതിരുന്നുപ്പോൾ സഹനടനായിരുന്ന മോഹൻലാൽ തനിക്ക് ചില ഉപദേശങ്ങൾ നൽകാൻ ശ്രമിച്ചിരുന്നു, എന്നാൽ അത് മനസ്സിലാകാതെ താൻ പൊട്ടിത്തെറിക്കുകയുണ്ടായി എന്നാണ് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞത്. 

അഭിനയത്തിലേയ്ക്ക് കടന്നു വന്നപ്പോൾ ഉണ്ടായ പരിചയ കുറവിനെ കുറിച്ചായിരുന്നു താരം പറഞ്ഞത്. 

''കരിയറിന്റെ തുടക്കത്തില്‍ താന്‍ ഒട്ടും പരിശീലനം നേടിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകന്‍ ഫാസില്‍ സാറിന് എന്നോട് ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നു. അതിന്നും എന്റെ ഓര്‍മ്മയിലുണ്ട്. 'എനിക്ക് ഇവരെ കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല. ഒന്നാമതായി ഞാന്‍ മലയാളത്തില്‍ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്...' എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടതോടെ മോഹന്‍ലാല്‍ സാറും എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു.''

Advertisment

''നയൻ നിങ്ങൾ ഉള്ളിൽ നിന്ന് വികാരത്തോടെ ചെയ്യണം എന്നാണ് മോഹൻലാൽ പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ എനിക്ക് ദേഷ്യം വരാൻ തുടങ്ങി.''

ഞാൻ എന്താണ് ചെയ്യേണ്ടത് എന്നു പോലും എനിക്കറിയല്ല എന്ന് നയൻ ഫാസിലിനോട് പറഞ്ഞു. ''എന്ത് ഡയലോഗ് ആണ് ഞാൻ പറഞ്ഞതെന്ന് എനിക്ക് ഓർമയില്ല. ഈ മാർക്കിൽ നിൽക്കാൻ പറയുന്നു...ആ വാക്ക് കേട്ട് പ്രണയത്തിൽ ആവുക...കണ്ണുനീർ പൊഴിക്കുക.. എന്നിങ്ങനെയാണ് നിങ്ങൾ പറയുന്നത്. എന്നാൽ എൻ്റെ ഉള്ളിൽ അങ്ങനെയൊന്നുമില്ല, ആകെയുള്ളത് ഭയം മാത്രമാണ്ട'' നയൻതാര സംവിധായകൻ ഫാസിലിനോട് പറഞ്ഞു.  നയൻതാരയുടെ ഈ വാക്കുകൾ കേട്ട് ഫാസിൽ ചിരിച്ചു കൊണ്ട് ഷൂട്ടിന് ബ്രേക്ക് പറയുകയാണ് ഉണ്ടായത്. 

ആ സംഭവത്തിനു ശേഷം അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു എന്നും നയൻതാര ഓർത്തെടുക്കുന്നു. ''രണ്ടു മണിക്കൂറിനു ശേഷമാണ് അദ്ദേഹം തിരിച്ചു വന്നത്. എന്നിട്ട് എന്നോട് പറഞ്ഞു, ഞാൻ നിന്നെ വിശ്വസിച്ചു...ഇനിയും വിശ്വസിക്കാൻ പോവുകയാണ്. എനിക്ക് നല്ല പെർഫോമൻസ് വേണം. പരാജയം ആവശ്യമില്ല. ഇന്ന് നമുക്ക് അവധിയെടുക്കാം... നാളെ നീ തിരിച്ചു വന്ന ശേഷം എന്തു വേണം എന്ന് തീരുമാനിക്കാം.''

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഫാസിലിനെ തൃപ്തിപ്പെടുത്തുന്ന പ്രകടം നടത്താൻ പരിശ്രമിക്കാൻ ഉറച്ച തീരുമാനം എടുക്കുകയാരുന്നു എന്ന് നയൻസ് പറഞ്ഞു. ''ആ ശ്രമം ഫലം കണ്ടു. അടുത്ത ദിവസം തന്നെ ഓർത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞ് ഫാസിൽ സാർ കെട്ടിപിടിച്ചു.'' നയൻതാര കൂട്ടിച്ചേർത്തു.  

Read More

Nayanthara Malayalam Mohanlal Fasil Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: