scorecardresearch

ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ

ആദ്യം ടൊവിനോ, പിന്നെ ബേസിലും സുരാജും, ഇപ്പോഴിതാ രമ്യ നമ്പീശനും.... ഇപ്പൊ ഇതിന്റ സീസൺ ആണോ? എന്ന് സോഷ്യൽ മീഡിയ

ആദ്യം ടൊവിനോ, പിന്നെ ബേസിലും സുരാജും, ഇപ്പോഴിതാ രമ്യ നമ്പീശനും.... ഇപ്പൊ ഇതിന്റ സീസൺ ആണോ? എന്ന് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Rambya Nambeesan

സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ 'ബേസിലിന്റെ  കൈകൊടുക്കൽ' വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ,  ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. എന്തായാലും സംഭവം ട്രോൾ പേജുകളിൽ നിറഞ്ഞു. 

Advertisment



പിന്നാലെ സമാനമായൊരു ചമ്മൽ സുരാജ് വെഞ്ഞാറമൂടിനും ഉണ്ടായി. ഒരു വേദിയിൽ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ​ഗ്രേസ് ആന്റണിയുടെ വീഡിയോ ആണ് വൈറലായത്.  വീഡിയോ വൈറലായതോടെ, "ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്," എന്ന കമന്റുമായി സുരാജ് എത്തി.  ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’എന്നായിരുന്നു ടൊവിനോയുടെമറുപടി. 

Tovino Suraj shake hand troll

Advertisment

ഇപ്പോഴിതാ, ആ ക്ലബ്ബിലേക്ക് രമ്യ നമ്പീശനും എത്തിയിരിക്കുകയാണ്. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയിൽ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നത്. കൈ കൊടുക്കാൻ ശ്രമിക്കുന്ന രമ്യയെ കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറെ ആണ് വീഡിയോയിൽ കാണാനാവുക. 

"ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷൻ",

"ഫസ്റ്റ് ഫീമെയിൽ അഡ്മിഷൻ റ്റു നെഗ്ളെക്റ്റ് യൂണിവേഴ്സ്. ചെസ്സ് നമ്പർ 1 ടൊവിനോ, ചെസ് നമ്പർ 2 ബേസിൽ,  ചെസ് നമ്പർ 3 സുരാജ് വെഞ്ഞാറമൂട്, ചെസ് നമ്പർ 4 രമ്യ നമ്പീശൻ."

"ഇത് ഇപ്പോ ഒരു ട്രെൻഡ് ആയി മാറുവാണല്ലോ"

"ലെ രെമ്യ : ഞാൻ പുതിയ അഡ്മിഷൻ ആണ്..."

"ശാപം ബേസിലിന്റെ ശാപം "

"ബേസിൽ യൂണിവേഴ്സിറ്റിയിലെ ന്യൂ സ്റ്റുഡന്റ് "

"എല്ലാത്തിനും തുടക്കമിട്ടത് ടോവിനോ എന്നിട്ട് പാവം ബേസിൽ യൂണിവേഴ്സ് ആയി"

"ലെ ബേസിൽ : കടന്നു വരൂ കടന്നുവരു സുഹൃത്തുക്കളെ ആർക്കും വരാം ആർക്കും വരാം"

"ഈശ്വരാ... ഇതിനു ഒരു അവസാനം ഇല്ലേ?"

"ഇപ്പൊ ഇതിന്റ സീസൺ ആണോ? എന്തായാലും ടോവിനോ ചേട്ടൻ തുടക്കം കുറിച്ചിട്ട് പലവർക്കും ഇത് തന്നെ അവസ്ഥ." 

"ലെ ബേസിൽ: ഞാന്‍ എന്തേലും കാണിച്ചാല്‍ അത് അങ്ങ് ട്രെൻഡിംഗ് ആവും, ശ്ശൊ!" 

എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

Read More

Suraj Venjarammud Ramya Nambeesan Basil Joseph Trolls Tovino Thomas Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: