scorecardresearch

8 ലക്ഷം രൂപയുടെ സ്വർണ നാണയം, 75000 രൂപയുടെ ചിപ്സ്; ഇക്കൊല്ലം ഇന്ത്യക്കാർ ഓൺലൈനിൽ വാങ്ങിക്കൂട്ടിയത്

കൊച്ചിയിൽ ഏറ്റവും അധികം ആളുകൾ ഓൺലൈനായി ഓർഡർ ചെയ്തത് പാലും, സവാളയും, ഞാലിപ്പൂവനും, നേന്ത്രപ്പഴവും, മല്ലിയിലയുമാണ്.

കൊച്ചിയിൽ ഏറ്റവും അധികം ആളുകൾ ഓൺലൈനായി ഓർഡർ ചെയ്തത് പാലും, സവാളയും, ഞാലിപ്പൂവനും, നേന്ത്രപ്പഴവും, മല്ലിയിലയുമാണ്.

author-image
WebDesk
New Update
Products Ordered By Indians through Online In 2024

ഒരു കൊച്ചി സ്വദേശി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട് ചിത്രം: ഫ്രീപിക്

രാവിലെ ഉറക്കമുണർന്നയുടൻ ചൂടുള്ള ചായ കുടിക്കാറാണോ പതിവ്? ആ സമയത്ത് പാൽ ഇല്ലെങ്കിൽ എന്തു ചെയ്യും? അടുത്തുള്ള കടയിൽ പോയി വാങ്ങാന്‍ മടിയുണ്ടെങ്കിൽ, നിങ്ങൾക്കായി നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ക്യൂവായി നിൽക്കുന്നുണ്ടാകും. അവയെല്ലാം മിനിറ്റുകൾക്കുള്ളിൽ ആവശ്യമുള്ള സാധനങ്ങൾ വീട്ടു പടിക്കൽ എത്തിക്കും. 

Advertisment

മുട്ട, ബ്രെഡ്, പാൽ, പഴം, പച്ചക്കറികൾ, ശീതളപാനീയങ്ങൾ തുടങ്ങി സ്വർണ്ണനാണയങ്ങൾ വരെ ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്നവർ ഇന്ന് സാധാരണമാണ്. ധൻതേരാസ് ദിനത്തിൽ അഹമ്മദാബാദിലെ ഒരാൾ ഇൻസ്റ്റാമാർട്ടിലൂടെ 8, 32, 032 രൂപ വിലയുള്ള സ്വർണ്ണ നാണയങ്ങളാണ് ഓർഡർ ചെയ്തത്. ചെന്നൈയിൽ ഒരാൾ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങാന്‍ 1,25,454 രൂപയാണ് ചിലവാക്കിയത്. ആകെ 85 സാധനങ്ങളാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്.

ഓൺലൈൻ ഷോപ്പിങ് മലയാളികൾക്കും യഥേഷ്ടം പിടിച്ചിട്ടുണ്ട്. കൊച്ചിക്കാരാണ് ഏറ്റവും വലിയ ഉപഭോക്താക്കൾ. കഴിഞ്ഞ വര്‍ഷം കൊച്ചിയിലെ ഒരു ഉപഭോക്താവില്‍ നിന്നും മാത്രമായി 6,18, 549 രൂപയുടെ ഓര്‍ഡറാണ് ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിച്ചത്. മാത്രമല്ല കൊച്ചിയിൽ ഏറ്റവും അധികം ആളുകൾ ഓർഡർ ചെയ്തത് പാലും, സവാളയും, ഞാലിപ്പൂവനും, നേന്ത്രപ്പഴവും, മല്ലിയിലയുമാണ്. 

2024 Online Chips Sale Increased In India
ചിത്രം: ഫ്രീപിക്
Advertisment

2024ല്‍ 43 പേരാണ് ചിപ്‌സുകള്‍ക്ക് വേണ്ടി മാത്രമായി 75,000 രൂപയിലധികം സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടില്‍ ചിലവഴിച്ചത്. ഒരു കൊച്ചി സ്വദേശി 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ചിപ്‌സ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 

ഇഷ്ടം പോലെ മിൽമ ബൂത്തുകളും സ്വകാര്യ ഡയറികളും ഉണ്ടായിട്ടെന്തു കാര്യം? ടോൺഡ് മിൽക്കിന് 6 ലക്ഷത്തോളം ഓർഡറാണ് ഈ വർഷം കൊച്ചിയിൽ നിന്നും ലഭിച്ചത്.

ഇതിനേക്കാളേറെ രസകരം, രഹസ്യമായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഇത്തരം പ്ലാറ്റഫോമുകളിൽ ഉണ്ടെന്നതാണ്. രാത്രി 10നും 11നും ഇടയ്ക്കാണ് അധികം ആളുകളും ഇത് പ്രയോജനപ്പെടുത്താറുള്ളത്. മസാല ചിപ്‌സുകള്‍, കുര്‍ക്കുറെ, ഫ്‌ളേവേഡ് കോണ്ടം എന്നിവയാണ് ഈ സമയം വരുന്ന ഓർഡറുകളിൽ ഏറെയും. 

ഇന്ത്യയില്‍ താമസിക്കുന്ന പ്രിയപ്പെട്ടവര്‍ക്കു വേണ്ടി വിദേശരാജ്യങ്ങളിലിരുന്നും ഇത്തരത്തിൽ ഓർഡറുകൾ ചെയ്യാൻ സാധിക്കും. അതിവേഗത്തില്‍ ആവശ്യവസ്തുക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സാങ്കേതികസൗകര്യം ഇന്ത്യക്കാർ ഒട്ടും മടികൂടാതെ തന്നെ വിനിയോഗിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് പ്രകാരമുള്ള ഒരു കണക്കുമാത്രമാണിത്. മറ്റ് പ്ലാറ്റ്‌ഫോമുകൾ കൂടി പരിഗണിക്കുമ്പോൾ ഈ എണ്ണം കൂടുകയേ ഉള്ളൂ. 

Read More

Trends Online Shopping

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: