/indian-express-malayalam/media/media_files/2024/12/18/7QrMQUQGOsbenQmWDy9x.jpg)
ചിത്രം: ഇൻസ്റ്റ്റ്റഗ്രാം
പ്രായമായ അച്ഛനമ്മമാർക്കൊപ്പം ഒരു ദീർഘയാത്ര പലരുടെയും സ്വപ്നമാണ്. മക്കളെ വളർത്താനും കുടുംബം നോക്കാനും ജീവിതകാലം ചെലവഴിച്ചപ്പോൾ പല മാതാപിതാക്കളും സ്വന്തം സന്തോഷം മറന്നിട്ടുണ്ടാകാം. പ്രായമായ അച്ഛനമ്മമാർക്കൊപ്പം യാത്രപോകുന്ന മക്കളുടെ വീഡിയോ പലപ്പോഴും സൈബറിടങ്ങളിൽ ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ 55 കാരിയായ നഫീസുമ്മ മകൾക്കൊപ്പം നടത്തിയ മണാലി യാത്രയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. "എത്ര പ്രായമായി എന്നതിലല്ല, ഏത് പ്രായത്തിലും നമ്മൾ നമ്മുടെ സന്തോഷത്തിനു വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതിലാണ് കാര്യം" എന്ന കുറിപ്പോടെ, 'പ്ലാന്‍ ടു ഗോ' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ ഒരു ദിവസത്തിനുള്ളിൽ 56 ലക്ഷം കാഴ്ചകൾ നേടി. നാലു ലക്ഷത്തിലേറെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. "ലോൺ എടുത്താലും അമ്മയെയും കൊണ്ടുപോകണം", "എന്താ മൂഡ്, പൊളി മൂഡ്", വൈബിന്റെ അതിമാരക വേർഷൻ" കമന്റുകളിൽ ചിലത് ഇങ്ങനെ.
വൈറൽ ആകണമെന്ന് വിചാരിച്ച് മണാലിയിൽ പോയതല്ലെന്നും, ഉമ്മയുടെ സ്വപ്നത്തിനായി നടത്തിയ യാത്രയാണെന്നും മകൾ വീഡിയോയിൽ കുറിച്ചു. "വൈറൽ ആവുമെന്നോ, റീച്ച് കിട്ടണം എന്ന് വിചാരിച്ച് വന്നതല്ല. ഞങ്ങളുടെ സ്വപ്നത്തിൽ പോലും മണാലി ഉണ്ടായിരുന്നതല്ല. പക്ഷെ യാത്രയോട് ഒത്തിരി ഇമ്പമുള്ള ഉമ്മാന്റെ വലിയ സ്വപ്നങ്ങൾ സാഹചര്യങ്ങൾ കൊണ്ട് സഫലമാവാൻ ഇത്തിരി സമയമെടുത്തു-" കുറിപ്പ്.
Read More
- കരോൾ സംഘത്തിനൊപ്പം തകർപ്പൻ ഡാൻസുമായി പൊലീസുകാർ; കോയിപ്രം സ്റ്റേഷന് കൈയ്യടി
- 'എന്താ മര്യാദ;' ആനയുടെ വിനയം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ
- കല്യാണക്കുറിയിലും കരമടച്ച് വില്ലേജ് അസിസ്റ്റന്റ്; വ്യത്യസ്തനാണ് ഭജലാൽ
- "നോക്കൂ, ഇതാരാണെന്നു നോക്കൂ;" സഞ്ജുവിന്റെ വീഡിയോ പങ്കുവച്ച് ശ്രീശാന്ത്
- സർക്കാർ ജോലി മാറി നിൽക്കും; ഉബർ ഡ്രൈവറുടെ ശമ്പളം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
- മിന്നിത്തിളങ്ങി 50,000 ലൈറ്റുകൾ; ക്രിസ്മസിനെ വരവേൽക്കാൽ റോക്ക്ഫെല്ലർ ട്രീ റെഡി; വീഡിയോ
- ഇത് ഒമാനിലെ കൊച്ചുകേരളം; പാലക്കാട് അല്ലേയെന്ന് സോഷ്യൽ മീഡിയ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.