/indian-express-malayalam/media/media_files/2024/12/11/2nqLRZOrar0MsXUWzJWo.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് ചിറകേകിയ രണ്ടുപേരാണ് ഇന്ത്യൻ ബാറ്റർ സഞ്ജു സാംസണും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തും. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിലേക്ക് തന്നെയെത്തിച്ചത് ശ്രീശാന്താണെന്ന് പലപ്പോഴും സഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദുബായിൽവച്ച് കണ്ടുമുട്ടുന്ന സഞ്ജുവിന്റെയും ശ്രീശാന്തിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ശ്രീശാന്തിനരികിലേക്ക് എത്തുന്ന സഞ്ജുവിനെ വീഡിയോയിൽ കാണാം. "നോക്കൂ, ഇതാരാണെന്നു നോക്കൂ. സാക്ഷാൽ സഞ്ജു സാംസൺ. സഞ്ജു എന്റെ കൂട്ടുകാരനെ പരിചയപ്പെടുകയാണ്. സഞ്ജു... എന്താ ഇവിടെ," എന്ന് വീഡിയോയിൽ ശ്രീശാന്ത് ചോദിക്കുന്നുണ്ട്. ചേട്ടൻ വിളിച്ചിട്ടല്ലേ ഞാൻ വന്നതെന്ന് സഞ്ജു മറുപടി പറയുന്നതും, ശ്രീയെ ചേർത്തുപിടിക്കുന്ന സഞ്ജുവിനെയും വീഡിയോയിൽ കാണാം.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഇരുവരുടെയും സന്തോഷ നിമിഷങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. "ദൈവത്തിന്റെ അനുഗ്രഹം നിനക്കൊപ്പമുണ്ടാകട്ടെ. തിളക്കമുള്ള പ്രകടനം പുറത്തെടുക്കാൻ ഇനിയും സാധിക്കട്ടെ. നിന്റെ സവിശേഷമായ ശൈലിയിലൂടെ എല്ലാ മലയാളികളെയും ഇന്ത്യക്കാരെയും ക്രിക്കറ്റ് പ്രേമികൾ ഓരോരുത്തരെയും തുടർന്നും അഭിമാനപൂരിതരാക്കുക. ഇനിയും ഉയരത്തിലെത്തുക, തിളങ്ങുക, ആകാശം പോലും അതിരല്ല," പോസ്റ്റിൽ ശ്രീശാന്ത് കുറിച്ചു. നിരവധി ആരാധകരാണ് ശ്രീശാന്തിന്റെ പോസ്റ്റിൽ കമന്റുമായെത്തുന്നത്.
Read More
- ആദ്യ ഇന്നിങ്സിൽ 153 റൺസ് ലീഡ്; രണ്ടാം ഇന്നിങ്സിൽ അട്ടിമറി; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി
- ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
- വേഗം കീഴടങ്ങി; അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി രവി ശാസ്ത്രി
- അണ്ടർ 19 ഏഷ്യാകപ്പ്: ഇന്ത്യയെ തകർത്ത് കിരീടം നിലനിർത്തി ബംഗ്ലാദേശ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.