/indian-express-malayalam/media/media_files/2024/12/09/XxQEhz9h37m2IVk2Zagj.jpg)
കേരളം 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു
മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് ഝാർഖണ്ഡിനോട് തോൽവി. 105 റൺസിനാണ് ഝാർഖണ്ഡ് കേരളത്തെ തോല്പിച്ചത്. ആദ്യ ഇന്നിങ്സിൽ 153 റൺസിൻ്റെ ലീഡ് നേടിയ ശേഷമാണ് കേരളം മത്സരം ഝാർഖണ്ഡിന് അടിയറവച്ചത്. 226 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ആറു വിക്കറ്റിന് 328 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡിൻ്റെ ഇന്നിങ്സ് അധികം നീണ്ടില്ല. അൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. നാലു വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവും മൂന്നു വിക്കറ്റ് വീഴ്ത്തിയ അഹ്മദ് ഇമ്രാനുമായിരുന്നു കേരള ബൌളിങ് നിരയിൽ തിളങ്ങിയത്.
തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് അവിശ്വസനീയമായ തകർച്ചയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാൻ ഓം, നാലു വിക്കറ്റ് വീഴ്ത്തിയ തനീഷ് എന്നിവരുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. കേരള ബാറ്റർമാരിൽ ഒരാൾക്ക് പോലും പിടിച്ചു നില്ക്കാനായില്ല. 24 റൺസെടുത്ത ഓപ്പണർ രോഹിതാണ് കേരളത്തിൻ്റെ ടോപ് സ്കോറർ.
ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ 23 റൺസ് നേടി. 120 റൺസിന് കേരള ഇന്നിങ്സിന് അവസാനമായി. ആദ്യ ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയിൽ നിന്ന് ഝാർഖണ്ഡിനെ വിജയത്തിലേക്ക് നയിച്ചതിൽ നിർണ്ണായകമായത് രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ബിശേഷ് ദത്ത നേടിയ 143 റൺസാണ്. വത്സൽ തിവാരി 92 റൺസും നേടിയിരുന്നു. ജയത്തിലൂടെ ഝാർഖണ്ഡ് വിലപ്പെട്ട ആറ് പോയിൻ്റുകൾ സ്വന്തമാക്കി.
Read More
- ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
- വേഗം കീഴടങ്ങി; അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി രവി ശാസ്ത്രി
- അണ്ടർ 19 ഏഷ്യാകപ്പ്: ഇന്ത്യയെ തകർത്ത് കിരീടം നിലനിർത്തി ബംഗ്ലാദേശ്
- ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി
- അവൻ ഞങ്ങളുടെ മകൻ' ; വിനോദ് കാംബ്ലിയ്ക്ക് കൈതാങ്ങായി സുനിൽ ഗവാസ്കർ
- അഡ്ലെയ്ഡ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോൽവി
- "ഇമ്രാൻ ഫ്ലവറല്ല ഫയറാ..." നായകന്റെ സെഞ്ചുറി കരുത്തിൽകേരളംശക്തമായ നിലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.