scorecardresearch

വേഗം കീഴടങ്ങി; അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി രവി ശാസ്ത്രി

വരുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് തിരിച്ചുവരാൻ കഴിയുമെന്നും രവി ശാസ്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു

വരുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് തിരിച്ചുവരാൻ കഴിയുമെന്നും രവി ശാസ്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു

author-image
WebDesk
New Update
Rohit Sharma Ravi shastri

അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി രവി ശാസ്ത്രി

മുംബൈ: അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെയും ക്യാപ്റ്റൻ രോഹിത് ശർമ്മയെയും വിമർശിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. വളരെ വേഗത്തിലുള്ള കീഴടങ്ങലായി പോയി ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

പത്ത് വിക്കറ്റ് തോൽവിയിലേക്ക് കൂപ്പുകുത്തിയതിനാൽ ഇന്ത്യയെ ആതിഥേയർ പൂർണ്ണമായും പുറത്താക്കി. ഇത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകളെയാണ് ബാധിച്ചിരിക്കുന്നത്. വരുന്ന മത്സരങ്ങളിൽ ക്യാപ്റ്റൻ എന്ന് നിലയിൽ രോഹിത് ശർമ്മയുടെ ഭാഗത്ത് നിന്ന് കുടുതൽ ശ്രദ്ധയുണ്ടാകണം- രവി ശാസ്ത്രി പറഞ്ഞു. വരുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് തിരിച്ചുവരാൻ കഴിയുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 

പത്ത് വിക്കറ്റിന്റെ തോൽവിയാണ് ഓസ്‌ട്രേലിയോട് ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് പരമ്പകൾ ഉള്ള ടെസ്റ്റിൽ നിലവിൽ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ പരമ്പരകൾ വീത സ്വന്തമാക്കി. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമായി. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെടുന്നത്. 

Read More

Advertisment
Ravi Sasthri Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: