scorecardresearch

അണ്ടർ 19 ഏഷ്യാകപ്പ്: ഇന്ത്യയെ തകർത്ത് കിരീടം നിലനിർത്തി ബംഗ്ലാദേശ്

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ, 199 റൺസ് വിജയലക്ഷം പിന്തുടർന്ന ഇന്ത്യയെ 139 റൺസിൽ ബംഗ്ലാദേശ് ഒതുക്കി

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ, 199 റൺസ് വിജയലക്ഷം പിന്തുടർന്ന ഇന്ത്യയെ 139 റൺസിൽ ബംഗ്ലാദേശ് ഒതുക്കി

author-image
Sports Desk
New Update
Bangladesh U19 Asia Cup

ചിത്രം: എക്സ്

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് കരീടം നിലനിർത്തി ബംഗ്ലാദേശ്. 59 റൺസിന്റെ കനത്ത തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ, 199 റൺസ് വിജയലക്ഷം പിന്തുടർന്ന ഇന്ത്യയെ 139 റൺസിൽ ബംഗ്ലാദേശ് ഒതുക്കി. 

Advertisment

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.1 ഓവറിൽ 198 റൺസ് നേടി ബംഗ്ലാദേശ് ഓൾ ഔട്ട് ആയി. 47 റൺസെടുത്ത മുഹമ്മദ് റിസാന്‍ ഹൊസ്സന്റെയും 40 റൺസെടുത്ത മുഹമ്മദ് ഷിഹാബ് ജെയിംസിന്റെയും പ്രകടനമാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇന്ത്യക്കായി ചേതൻ ശർമ, യുധജിത് ഗുഹ, ഹാർദിക് രാജ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. കിരൺ ചോർമലെ, കെ പി കാർത്തികേയ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടക്കം കുറിച്ചത്. സ്കോർ ബോർഡിൽ നാലു റണ്‍സ് കടക്കുന്നതിനിടെ ഓപ്പണര്‍ ആയുഷ് മാത്രെയെ (4) നഷ്ടപ്പെട്ടു. പിന്നാലെ 9 റൺസ് മാത്രം നേടി വൈഭവും പുറത്തായി. ഓപ്പണങ് തകർച്ച ഇന്ത്യയെ മൊത്തത്തിൽ തളർത്തി. മൂന്നാമനായിറങ്ങിയ ആന്ദ്രേ സിദ്ധാര്‍ത്ഥും, നാലാമനായിറങ്ങിയ കാര്‍ത്തികേയും യഥാക്രമം 20,21 റൺസുകളുമായി മടങ്ങി.

Advertisment

65 പന്തുകൾ നേരിട്ട നായകൻ മുഹമ്മദ് അമാന്‍ 26 റൺസ് നേടി. നിഖില്‍ കുമാര്‍ (0), ഹര്‍വന്‍ഷ് സിംഗ് (6), കിരണ്‍ ചൊര്‍മാലെ (1) ഹാര്‍ദിക് രാജ് (24), ചേതന്‍ ശര്‍മ (10) എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യൻ താരങ്ങൾ. അതേസമയം, ബംഗ്ലാദേശിനായി ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍  മൂന്ന് വിക്കറ്റ് നേടി ഇന്ത്യയുടെ തകർച്ചയ്ക്ക് വഴി കാട്ടി. രണ്ടു വീതം വിക്കറ്റ് നേടിയ അല്‍ ഫഹദ്, അസീസുള്‍ ഹഖീം എന്നിവരും ബൗളിങ്ങിൽ തിളങ്ങി.

Read More

India Vs Bangladessh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: