scorecardresearch

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി

തോൽവിയോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

തോൽവിയോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

author-image
Sports Desk
New Update
Indian, Team india, India test

ചിത്രം: എക്സ്/ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് തിരിച്ചടി. അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 60.71 പോയിന്‍റ് ശതമാനവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം തിരിച്ചിപിടിച്ചു.

Advertisment

തോൽവിയോടെ ഇന്ത്യയുടെ പോയിൻ്റ് ശതമാനം 61.11 ൽ നിന്ന് 57.29 ആയി കുറഞ്ഞു. 59.26 പോയിന്‍റ് ശതമാനവുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. മറ്റു ടീമുകളെ ആശ്രയിക്കാതെ ഫൈനൽ യോഗ്യത നേടാൻ, ഓട്രേലിയക്കെതിരായ നാലു ടെസ്റ്റുകളിലും ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അടുത്ത മൂന്നു ടെസ്റ്റുകളിലെ വിജയവും ഇന്ത്യയെ ഫൈനലിൽ എത്തിക്കും.

Pos.
Team
Matches
Points Contested
Pts.
PWLD
1Australia14941168102
2South Africa953110864
3india16961192110
4Sri Lanka1055012060
5England211191252114
6New Zealand1367014469
7Pakistan1046012040
8Bangladesh (E)1248014445
9West Indies (E)1127213232

ഓസ്ട്രേലിയക്കെതിരെ മൂന്നു വിജയവും ഒരു പരാജയവും ഒരു സമനിലയും നേടിയാൽ 64.05 എന്ന പോയിന്റ് ശതമാനത്തിൽ ഇന്ത്യക്ക് ഫിനിഷ് ചെയ്യാം. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ 3-2 ന്റെ വിജയം ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമാണ്.

Advertisment

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് പരമ്പകൾ ഉള്ള ടെസ്റ്റിൽ നിലവിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ പരമ്പരകൾ വീതം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ പോരാട്ടം 175 റൺസിൽ അവസാനിച്ചു. 18 റൺസ് മാത്രം ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്.

രണ്ടാം ദിവസം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലായിരുന്നു. ഓസിസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 337 റൺസിനൊപ്പമെത്താൻ ഇന്ത്യക്ക് 29 റൺസ് കൂടി വേണമായിരുന്നു. മൂന്നാം ദിനമായ ഇന്ന് ഋഷഭ് പന്തിലായിരുന്നു പ്രതീക്ഷ. എന്നാൽ താരം തലേ ദിവസത്തെ സ്‌കോറിലേക്ക് ഒരു റൺ പോലും ചേർക്കാതെ മടങ്ങി. 28 റൺസായിരുന്നു പന്തിന്റെ സംഭവാന. പന്തിനെ സ്റ്റാർക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യൻ പ്രതീക്ഷകൾ അവസാനിപ്പിച്ചത്.

Read More

Indian Cricket Team Icc World Test Championship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: