/indian-express-malayalam/media/media_files/2024/12/07/3woGkWl5nx5YV4r5K6Kk.jpg)
യൂസഫ് പത്താൻ
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയ്‌ക്കേണ്ടതില്ലെന്ന് ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യൂസഫ് പത്താൻ രംഗത്ത്. കളിക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയ ബിസിസിഐയുടെ നിലപാട് പ്രശംസനയീമാണെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് തീരുമാനത്തിൽ ഇന്ത്യ ഉറച്ചുനിന്നു. ബിസിസിഐ എപ്പോഴും കളിക്കാരെയും അവരുടെ സുരക്ഷയെയും കുറിച്ച് ചിന്തിക്കുന്നു. ബിസിസിഐ എന്ത് ചെയ്താലും അത് കളിക്കാരുടെയും രാജ്യത്തിന്റെയും താൽപ്പര്യമാണ്. പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം ആശങ്കജനകമാണ്- പത്താൻ പറഞ്ഞു.
അതേസമയം, പാകിസ്ഥാനിൽ അരങ്ങേറുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി. ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാമ്പ്യൻസ് ട്രോഫിയിൽ. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ. ഔദ്യോഗിക പ്രഖ്യാപനം ദുബായിൽ നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ.
Read More
- ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ
- 'നാടിനായ് നിയോഗിക്കപ്പെട്ടവൻ, നായകൻ;' രോഹിതിന് അഭിനന്ദനം
- അഡ്ലെയ്ഡ് ടെസ്റ്റ്; ഓപ്പണറായി രാഹുൽ തന്നെ: സ്ഥിരീകരിച്ച് രോഹിത് ശർമ്മ
- എട്ട് മണിക്കൂർ ഉറക്കം, മധുരവും ജങ്ക് ഫുഡുമില്ല; കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അനുഷ്ക
- സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ അനുവദിക്കു; തുറന്നടിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.