/indian-express-malayalam/media/media_files/2024/12/05/3yU9CFUC93XD48egLoWM.jpg)
റാഷിദ് ഖാൻ (ഫൊട്ടൊ-എക്സ്)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ ഏർപ്പെടുത്താനൊരുങ്ങുന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ തുറന്നടിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. നഴ്‌സിംഗ്, മിഡൈ്വഫറി കോഴ്‌സുകളിൽ ചേരുന്നതിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഈ തീരുമാനത്തിനെതിരെയാണ് രൂക്ഷ വിമർശനവുമായി റാഷിദ് ഖാൻ രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പിന്തുണച്ചുകൊണ്ട് അദ്ദേഹം സാമൂഹിക മാധ്യമത്തിൽ നയം വ്യക്തമാക്കി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്ന് റാഷിദ് പോസ്റ്റിൽ പറയുന്നു. വനിത ഡോക്ടർമാരുടെയും നഴ്സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും. അറിവ് നേടാൻ വനിതകൾക്കുള്ള അവകാശം ഖുർ ആൻ ഉയർത്തുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിൻവലിക്കണം. എല്ലാ മുസ്ലീം പുരുഷന്മാർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിർബന്ധമാണ്. പുതിയ തീരുമാനങ്ങളിൽ എനിക്ക് നിരാശ തോന്നുന്നു. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തിൽ നിന്നാണ് ആരംഭിക്കുന്നത്.'' റാഷിദ് കുറിച്ചിട്ടു.
🤲🏻🤲🏻🇦🇫🇦🇫 pic.twitter.com/rYtNtNaw14
— Rashid Khan (@rashidkhan_19) December 4, 2024
തീരുമാനം പുനഃപരിശോധിക്കുമെന്നും റാഷിദ് പറയുന്നു. ''നമ്മുടെ സഹോദരിമാർക്ക് വിശുദ്ധ മതത്തിന്റെ തത്വങ്ങൾക്കനുസൃതമായി വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്. അഫ്ഗാനിസ്ഥാനിലെ സഹോദരിമാർക്കും അമ്മമാർക്കും വേണ്ടിയുള്ള വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് വേദനയോടെ അല്ലാതെ കാണാൻ കഴിയുന്നില്ല. ഈ തീരുമാനം അവരുടെ ഭാവിയെ മാത്രമല്ല, അഫ്ഗാൻ സമൂഹത്തെ മൊത്തത്തിൽ ബാധിക്കും.അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എടുത്തുകളയരുത്. തീരുമാനം വീണ്ടും പരിശോധിക്കണം.'' റാഷിദ് വ്യക്തമാക്കി.എക്കാലത്തേയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് റാഷിദ്. താരത്തിന്റെ നിലപാട് പോസിറ്റീവായിട്ടാണ് ആരാധകർ കണ്ടതും.
Read More
- ഡോൺ ബ്രാഡ്മാന്റെ ആ മാന്ത്രിക തൊപ്പി വിറ്റുപോയി;വില കേട്ടാൽ ഞെട്ടും
- പത്ത് വർഷമായി ധോണിയോട് സംസാരിക്കാറില്ല; വെളിപ്പെടുത്തലുമായി ഹർഭജൻ സിങ്
- മകളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് സച്ചിൻ
- ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയാകുന്നു
- കോഹ്ലിയെ കണ്ട് പഠിക്കൂ; ഓസിസ് താരങ്ങൾക്ക് പോണ്ടിങ്ങിന്റെ ഉപദേശം
- 'ദ ടെർമിനേറ്റർ,' ജസ്പ്രിത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us