scorecardresearch

'ദ ടെർമിനേറ്റർ,' ജസ്പ്രിത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരം

കഴിവുകൾ കൃത്യതയോടെ വിനിയോഗിക്കുന്നതുകൊണ്ടാണ് ബുമ്ര മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കഴിവുകൾ കൃത്യതയോടെ വിനിയോഗിക്കുന്നതുകൊണ്ടാണ് ബുമ്ര മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

author-image
Sports Desk
New Update
Jasprit Bumrah, Test

ചിത്രം: എക്സ്

ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ നായകൻ ജസ്പ്രിത് ബുമ്രയെ പ്രശംസിച്ച് മുൻ ഓസിസ് താരം. ഓസ്‌ട്രേലിയൻ പേസർ ആയിരുന്ന ഡാമിയൻ ഫ്ലെമിങാണ് ബുമ്രയുടെ മാജിക് ബൗളിങ്ങിൽ ആശ്ചര്യം പ്രകടിപ്പിച്ചത്.

Advertisment

ബാറ്റ്‌സ്‌മാന്മാരുടെ ബലഹീനതകളെ തിരിച്ചറിഞ്ഞ് കൃത്യമായി ചൂഷണം ചെയ്യാനുള്ള ബുമ്രയുടെ കഴിവിനെ 'ദ ടെർമിനേറ്റർ' എന്ന് വിശേഷിപ്പിച്ചായിരുന്നു ഡാമിയൻ ഫ്ലെമിങ്ങിന്റെ പ്രശംസ. 'ബുമ്രയ്ക്ക് അദ്ദേഹത്തിന്റെ ശക്തിയെ കുറിച്ച് നല്ല ധാരണയുണ്ട്. അതേസമയം, എതിരാളിയുടെ ബലഹീനത മണത്തറിയാനും ബുമ്രയ്ക്ക് കഴിവുണ്ട്. കഴിവുകൾ കൃത്യതയോടെ വിനിയോഗിക്കുന്നതുകൊണ്ടാണ് ബുമ്ര മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുകയും ഏറ്റവും മികച്ച പേസർമാരിൽ ഒരാളാക്കുകയും ചെയ്യുന്നതെന്ന് സിഡ്നി മോണിങ് ഹെറാൾഡിനോട് ഫ്ലെമിങ് പറഞ്ഞു.

രോഹിത് ശർമയുടെ അഭാവത്തിൽ ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ നയിച്ച ബുമ്ര, രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റെടുത്ത് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 150ന് ഒതുക്കിയ ഓസിസിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകിയാണ് ടീം ഇന്ത്യ തിരിച്ചുവരവ് നടത്തിയത്.

യശ്വസി ജയ്‌സ്വാളിൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് നിരയും അവിശ്വസിനിയ തിരിച്ചുവരവ് നടത്തി. 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 487 റൺസിന് ഡിക്ലയർ ചെയ്തു. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

Read More

Advertisment
Jaspreet Bumra India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: