scorecardresearch

ടി20 റാങ്കിങ്ങ്; സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു; ഇന്ത്യക്കാരിൽ ഒന്നാമൻ ആ യുവതാരം

ഓസ്ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

ഓസ്ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

author-image
Sports Desk
New Update
Sanju Samson, Tilak Varma

ചിത്രം: എക്സ്/ബിസിസിഐ

ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ വെടിക്കെട്ട് പ്രകടനത്തിനു പിന്നാലെ ഐസിസി ടി20 റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു സാംസണും തിലക് വർമ്മയും. 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനക്കാരനായിരുന്ന സൂര്യ കുമാർ യാദവിനെ മറികടന്നാണ് തിലകിന്റെ നേട്ടം.

Advertisment

806 പോയിന്റോടെ നിലവിലെ റാങ്ക് പട്ടിയകയിൽ ഒന്നാമനായ ഇന്ത്യക്കാരനാണ് തിലക് വർമ്മ. അതേസമയം, 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു സാസംൺ 22-ാം സ്ഥാനത്തെത്തി. 598 പോയിന്റുകളാണ് താരത്തിന്റെ നേട്ടം. 

സൂര്യകുമാർ യാദവും യശ്വസി ജയ്സ്വാളുമാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. സൂര്യ നാലാം സ്ഥാനത്തും, ജയ്സ്വാൾ എട്ടാം സ്ഥാനത്തുമാണ്. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋതുരാജ് ഗയ്ക്വാദ് 15-ാം സ്ഥാനത്തായി. അഞ്ജു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ശുഭ്മാന്‍ ഗിൽ 34-ാം സ്ഥാനത്താണ്.

Advertisment

ഓസ്ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് താരം ഫിൽ സാൾടാണ് രണ്ടാം സ്ഥാനത്ത്. ബൗളിങ്ങിൽ ഇംഗ്ലണ്ട് താരം ആഡിൽ റഷീദ് ഒന്നാം സ്ഥാനത്തും, ശ്രീലങ്കൻ താരം വിനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തുമുണ്ട്. രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവർ മാത്രമാണ് ടി20 റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയ ഇന്ത്യക്കാർ.

Read More

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: