/indian-express-malayalam/media/media_files/2024/11/17/VWI2rLtNLp9LgeXH7MkT.jpg)
രോഹിത് ശർമ
മുംബൈ: ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ല. ബോർഡർ-ഗാവസ്‌ക്കർ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം മുതലാണ് രോഹിത് ടീമിനൊപ്പം ചേരുക. രോഹിതിന് പകരം പെർത്ത് ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. നവംബർ 22ന് പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബർ നാല് മുതൽ അഡ്ലെയ്ഡിൽ ആരംഭിക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഹിത്തിന്റെ ഭാര്യ റിതിക ഒരു ആൺകുഞ്ഞിന് ജന്മം നൽകയിത്. ഇതിനെ തുടർന്നാണ് രോഹിത് നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചത്.
ഒന്നാം ടെസ്റ്റിൽ കളിക്കാൻ താനുണ്ടാവില്ലെന്ന് രോഹിത് നേരത്തെ തന്നെ ടീം മാനേജ്മെന്റിനെയും ബിസിസിഐയെയും അറിയിച്ചിരുന്നു. രോഹിത് ടീമിനൊപ്പം യാത്രചെയ്യാത്തതിനെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി വിമർശിച്ചിരുന്നു. രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഓസ്ട്രേലിയയിലേയ്ക്ക് പോകുമായിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്.
ഇത് രണ്ടാം തവണയാണ് ബുംറ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 2021-22 സീസണിൽ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ടെസ്റ്റിൽ ബുറയായിരുന്നു നായകൻ. രോഹിത് കോവിഡ് ബാധിതനായതിനെ തുടർന്നാണ് നായകവേഷം ബുംറയുടെ ചുമലിൽ വന്നത്. രണ്ട് മുൻനിര ബാറ്റർമാരില്ലാതെയാവും ഇന്ത്യ പെർത്തിലെ ഒന്നാം ടെസ്റ്റിനിറങ്ങുക. കൈവിരലിന് പരിക്കേറ്റ ശുഭ്മാൻ ഗിൽ നേരത്തെ തന്നെ പര്യടനത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us