scorecardresearch

സമൈറയ്ക്ക് കൂട്ടായി കുഞ്ഞനുജനെ വരവേറ്റ് രോഹിത് ശർമയും റിതികയും

കുഞ്ഞ് ജനിച്ചതോടെ ഓസ്ട്രേലിയ്ക്കെതിരായ ആദ്യ മത്സരത്തിൽ രോഹിത് പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്

കുഞ്ഞ് ജനിച്ചതോടെ ഓസ്ട്രേലിയ്ക്കെതിരായ ആദ്യ മത്സരത്തിൽ രോഹിത് പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്

author-image
Sports Desk
New Update
Rohit Sharma, Ritika Sajdeh

ചിത്രം: എക്സ്

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ചയാണ് രണ്ടെമത്തെ കുട്ടിയെ ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. 2015ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് സമൈറ എന്ന മകളുമുണ്ട്.

Advertisment

സന്തോഷ വാർത്ത സോഷ്യൽ മീഡിയിയലൂടെ രോഹിത് പങ്കുവച്ചിട്ടുണ്ട്. നവംബർ 22ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം രോഹിതിന് വ്യക്തിപരമായ കാരണങ്ങളാൽ നഷ്ടമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞ് ജനിച്ച വിവരം പുറത്തുവരുന്നത്.

അതേസമയം, കുഞ്ഞ് ജനിച്ചതോടെ രോഹിത് ഓസ്ട്രേലിയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുഞ്ഞ് ജനിച്ചതിനാൽ രോഹിതിന് പരമ്പര ആരംഭിക്കുന്നതിനു മുൻപ് ഓസ്‌ട്രേലിയയിൽ പരിശീലനത്തിലുള്ള ടീമിനൊപ്പം ചേരാനാകുമെന്നാണ് സൂചന.

Advertisment

ന്യൂസിലൻഡിനോടേറ്റ കനത്ത തോൽവിയുടെ നാണക്കേടിൽ നിന്ന് കരകയറുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. എന്നാൽ ടീമിന് തിരിച്ചടിയായി സൂപ്പർ താരങ്ങൾക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പെർത്തിൽ നടന്ന പരിശീലന മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന്റെ തള്ളവിരലിന് പരിക്കേൽക്കുകയായിരുന്നു.

Read More

India Vs Australia Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: