scorecardresearch

'ആഫ്രിക്കൻ പൂരം' തിരികൊളുത്തി സഞ്ജു സാംസൺ; ടി20യിൽ തുടർച്ചയായി സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യക്കാരൻ

India vs South Africa, Ind vs SA 1st T20: അന്താരാഷ്ട്ര ടി20യിലെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് സഞ്ജു നേടിയത്

India vs South Africa, Ind vs SA 1st T20: അന്താരാഷ്ട്ര ടി20യിലെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് സഞ്ജു നേടിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson, Ind Sa, IND Vs SA, 2

(ചിത്രം: എക്സ്)

india vs South Africa, Ind vs SA 1st T20: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യിൽ മലയാളി താരം സഞ്ജു സാസണ് സെഞ്ചുറി. ഇതോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു. 47 പന്തിലാണ് വിക്കറ്റ് കീപ്പർ- ബാറ്ററുടെ വെടിക്കെട്ട് പ്രകടനം. രാജ്യാന്തര ടി20യിൽ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. 

Advertisment

പത്തു സിക്സും ഏഴും ഫോറും ഉൾപ്പെടെയാണ് സഞ്ജുവിന്റെ 107 റൺസ് പ്രകടനം. 7 റൺസുമായി അഭിഷേക് ശർമ്മ പുറത്തായതോടെ ക്രീസിലെത്തിയ നായകൻ സൂര്യകുമാർ യാദവുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാൻ മലയാളി താരത്തിനായി. സൂര്യകുമാർ 17 പന്തിൽ 21 റൺസെടുത്ത് പുറത്തായി. നാലാമനായി കളത്തിലെത്തിയ തിലക് വർമ്മയെ കൂട്ടുപിടിച്ച് സഞ്ജു വെടിക്കെട്ട് തുടർന്നു. പതിനാറാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ ക്യാച്ചിലൂടെയാണ് പുറത്തായത്. 20 ഓവറിൽ 8 വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി.

Advertisment

ന്യൂസിലാൻഡിനോടേറ്റ കനത്ത തിരിച്ചടിക്ക് ശേഷം, വിജയം മാത്രം പ്രതീക്ഷിച്ചാണ് ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് മത്സരം. നാലു മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഉള്ളത്.

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സുര്യകുമാർ യാദവും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നത്. ടി20 ലോകകപ്പ് ഫൈനലിനു ശേഷം ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുന്ന പരമ്പരകൂടിയാണിത്.

സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് മത്സരം എളുപ്പമാകില്ല. അതേസമയം, സമീപകാല ടി20 മത്സരങ്ങളിലെ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് ടീമിന്റെ ആത്മവിശ്വാസം. ഡർബൻ, ഗ്കെബർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിങ്ങനെ നാല് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, എവിടെ കാണാം?

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ജിയോസിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തത്സമയം മത്സരം കാണാം.

Read More

India Vs South Africa Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: