scorecardresearch

വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ

രണ്ടാം ദിനം അവസാനിക്കുമ്പോൾ, ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ്

രണ്ടാം ദിനം അവസാനിക്കുമ്പോൾ, ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ്

author-image
Sports Desk
New Update
Shubman Gill, Ind vs Nz

എക്സ്‌‍പ്രസ് ചിത്രം

മുംബൈ: ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റ് വിജയം ഇന്ത്യയെ സംബന്ധിച്ച 'വൈറ്റ്‌വാഷ്' നാണക്കേട് ഒഴിവാക്കുക മാത്രമല്ല, ഓസ്ട്രേലിയൻ പരമ്പയ്ക്ക് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ്. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുമ്പോഴും, മികച്ച കൂട്ടുകെട്ട് വിജയത്തിൽ നിർണാകമാണെന്ന് ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ പറഞ്ഞു.

Advertisment

മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയത്തുക ആയിരിക്കും ഇന്ത്യൻ ബാറ്റർമാരുടെ പ്രധാന ലക്ഷ്യമെന്ന് ഗിൽ പറഞ്ഞു. 'നല്ല ഒരു കൂട്ടുകെട്ട് പ്രധാനമാണ്. 150- 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോൾ 70- 80 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടായാൽ വിജയം ഉറപ്പിക്കാം. ബാറ്റർമാരുടെ ലക്ഷ്യവും അതുതന്നെയാണ്.' 

'ബൗളിങ് ടീമിനെ സംബന്ധിച്ച്, എതിർ ടീം ഇത്തരം ഒരു സാഹചര്യത്തിൽ 70- 80 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്, മൊത്തത്തിൽ തകർക്കും,' ഗിൽ പറഞ്ഞു. മത്സര ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ, ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ്. കഴിഞ്ഞ മത്സരങ്ങളിലെ ബാറ്റിങ് തകർച്ച ആവർത്തിച്ചില്ലെങ്കിൽ ഇന്ത്യക്ക് വിജയം ഉറപ്പിക്കാം. 143 റണ്‍സ് മാത്രമാണ് കിവീസിന്റെ ലീഡ്. മാറ്റ് ഹെന്റി (10) ഇഷ് സോധി (8) ഗ്ലെന്‍ ഫിലിപ്‌സ് (26), ഡെവോണ്‍ കോണ്‍വെ (22), ഡാരില്‍ മിച്ചല്‍ (21), രചിന്‍ രവീന്ദ്ര (നാല്), ടോം ബ്ലണ്ടല്‍ (നാല്), ക്യാപ്റ്റന്‍ ടോം ലാഥം (ഒന്ന്) റണ്‍സ് നേടി പുറത്തായി.

Advertisment

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 263 റണ്‍സെടുത്ത് ഇന്ത്യ പുറത്തായിരുന്നു. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 7 ഫോറും 1 സിക്സും ഉൾപ്പെടെ 90 റൺസ് നേടിയ താരത്തിനു 10 റൺസ് അകലെ സെഞ്ചുറി നഷ്ടമായി.

Read More

Indian Cricket Team Subhmann GIll New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: