scorecardresearch

വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൽ താരം മാത്യു വേഡ്

13 വർഷം നീണ്ട കരിയറാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ മാത്യു വേഡ് അവസാനിപ്പിക്കുന്നത്

13 വർഷം നീണ്ട കരിയറാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ മാത്യു വേഡ് അവസാനിപ്പിക്കുന്നത്

author-image
Sports Desk
New Update
Matthew Wade

ചിത്രം: എക്സ്/ഗുജറാത്ത് ടൈറ്റൻസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ മാത്യു വേഡ്. പരിശീലകനെന്ന നിലയിൽ ടീമിനൊപ്പം ഉണ്ടാകുമെന്നും വേഡ് അറിയിച്ചു. 13 വർഷം നീണ്ട കരിയറാണ് ഓസ്ട്രേലിയൻ താരം അവസാനിപ്പിക്കുന്നത്. 

Advertisment

മൂന്നു ഫോർമാറ്റുകളിലായി 225 അന്താരാഷ്‌ട്ര മത്സരങ്ങൾ ഓസ്‌ട്രേലിയയ്‌ക്കായി കളിച്ചിട്ടുള്ള താരമാണ് വേഡ്. ഈ വർഷം ജൂണിൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ടി20 ലോകകപ്പിലാണ് അവസാനമായി കളിച്ചത്.

"കഴിഞ്ഞ ടി20 ലോകകപ്പിൻ്റെ അവസാനത്തോടെ അന്താരാഷ്ട്ര ദിനങ്ങൾ അവസാനിച്ചെന്ന് തനിക്ക് പൂർണ്ണമായി അറിയാമായിരുന്നു," എന്ന് വേഡ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോച്ചിംഗ് തൻ്റെ റഡാറിൽ ഉണ്ടായിരുന്നെന്നും, ചില മികച്ച അവസരങ്ങൾ തേടിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

2021ൽ ദുബായിൽ നടന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ താരത്തിനായി. സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ പുറത്താകാതെ 17 പന്തില്‍ നേടിയ 41 റണ്‍സ് നിരവധി ആരാധകരെയാണ് താരത്തിനു നേടിക്കൊടുത്തത്. കാണികളെ ആവേശത്തിലാഴ്ത്തി, സീമർ ഷഹീൻ ഷാ അഫ്രീദിയെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയാണ് വോഡ് വിജയം ഉറപ്പിച്ചത്.

അടുത്ത മാസം നടക്കാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൽ ടീമിലേക്കാണ് വേഡിനെ പരിശീലകനായി തിരിഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പിംഗ്, ഫീൽഡിംഗ് കോച്ചായാണ് 36 കാരനായ താരം പുതിയ റോളിൽ എത്തുന്നത്. 

36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 4 സെഞ്ച്വറികളും 5 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ടുണ്ട്. 117 റണ്‍സാണ് മികച്ച സ്‌കോര്‍. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും, ടി20യില്‍ 3 അര്‍ധ സെഞ്ച്വറികളും മാത്യു വേഡ് നേടിയിട്ടുണ്ട്.

Read More

Australian Cricket Team Retirement

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: