scorecardresearch

നാണക്കേട് മാറ്റാൻ പതിനെട്ട് അടവും പയറ്റി ടീം ഇന്ത്യ; പരിശീലനത്തിന് 35 നെറ്റ് ബൗളർമാർ, കൂടുതലും സ്പിന്നർമാർ

പരിശീലന സെഷനിൽ നെറ്റ് ബൗളർമാരെ അനുവദിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ടീം മാനേജ്‌മെന്റ് അഭ്യർത്ഥിച്ചതായാണ് വിവരം

പരിശീലന സെഷനിൽ നെറ്റ് ബൗളർമാരെ അനുവദിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ടീം മാനേജ്‌മെന്റ് അഭ്യർത്ഥിച്ചതായാണ് വിവരം

author-image
Sports Desk
New Update
Rohit Sharma, Practice

ചിത്രം: എക്സ്/ ബിസിസിഐ

ന്യൂസിലൻഡിനെതിരെ വാങ്കഡെയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സ്പിൻ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ തയ്യാറെടുത്ത് ഇന്ത്യ. വിവിധ സ്പിന്നർമാരുൾപ്പെടെ 35 നെറ്റ് ബൗളർമാരെയാണ് ടീം മാനേജ്‌മെൻ്റ് വിളിപ്പിച്ചിരിക്കുന്നത്.

Advertisment

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പൂർണ പരിശീലന സെഷനിൽ നെറ്റ് ബൗളർമാരെ അനുവദിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ടീം മാനേജ്‌മെന്റ് അഭ്യർത്ഥിച്ചതായാണ് വിവരം. മൂന്നു ടെസ്റ്റു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ, ബെംഗളൂരുവിലും പൂനെയിലും നടന്ന ആദ്യ മത്സരങ്ങൾ തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെട്ടിരുന്നു.

അവസാന മത്സരം ജയിച്ച് 'വൈറ്റ്‌വാഷ്' നാണക്കേട് മറികടക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. ടെസ്റ്റിന് മുമ്പ് ഓപ്‌ഷണൽ പരിശീലനം ഉണ്ടാവില്ലെന്നും, എല്ലാവർക്കും ഇതു നിർബന്ധമാണെന്നും ടീം മാനേജ്‌മെൻ്റ് നേരത്തെ കളിക്കാരെ അറിയിച്ചിരുന്നു.

Advertisment

ഇന്ത്യ പരാജയപ്പെട്ട രണ്ടു മത്സരങ്ങളിലും ന്യൂസിലാൻഡ് സ്പിന്നർ  മിച്ചൽ സാൻ്റ്‌നർ ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സ്പിന്നർമാരെ നെറ്റിൽ നേരിട്ട് ആശങ്ക പരിഹരിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യൻ സ്പിന്നർമാരുടെയും ഇഷ്ട പിച്ചാണ് വാങ്കഡേയിലേത്. ഇവിടെ, കളിച്ച അഞ്ചു മത്സരങ്ങളിൽ, ഇന്ത്യൻ താരം ആർ. അശ്വിൻ 18.42 ശരാശരിയിൽ 38 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Read More

Indian Cricket Team Newzealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: