/indian-express-malayalam/media/media_files/2024/10/26/DQHnuHw1Q8stSrltegB4.jpg)
113 റൺസിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്
പൂനെ: പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റൺസിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റൺസിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി.
2012ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത് (21). 2013ന് ശേഷം തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇന്ത്യയിൽ ന്യൂസിലൻഡ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.
മിച്ചൽ സാന്റ്‌നറിന്റെ പന്തുകൾക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണിത്. രോഹിത് ശർമ (എട്ട്) പരാജയപ്പെട്ടെങ്കിലും യശസ്വി ജയ്‌സ്വാൾ - ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ മുൻതൂക്കം നൽകി. എന്നാൽ, രണ്ടാം സെഷനിൽ മറിച്ചായിരുന്നു കാര്യങ്ങൾ. ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. അതിൽ നാലും നേടി തന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് സാന്റ്‌നർ സ്വന്തമാക്കി.
ജയ്സ്വാളിന്റെ (77) വിക്കറ്റ് വീണതോടെയായിരുന്നു തകർച്ചയുടെ തുടക്കം. പിന്നാലെ ഋഷഭ് പന്ത് റണ്ണൗട്ടുമായതോടെ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമായി. വിരാട് കോഹ്ലി (17), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (ഒൻപത്) എന്നിവർക്കും അതിജീവിക്കാനായില്ല ന്യൂസിലൻഡിന്റെ സ്പിൻ വലയത്തെ.
39 റൺസ് ചേർത്ത അശ്വിൻ-ജഡേജ സഖ്യമാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. 42 റൺസ് നേടി രവീന്ദ്ര ജഡേജ പൊരുതാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Read More
- ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- ഹോക്കി,ഗുസ്തി,ഷൂട്ടിങ് തുടങ്ങിയവ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കി
- പന്തിന് ഇത് ശീലം; പടിക്കൽ കലമുടക്കുന്നതിൽ രണ്ടാമൻ; 99ൽ പുറത്തായ ഇന്ത്യൻ താരങ്ങൾ ഇവർ
- രഞ്ജി ട്രോഫിയിൽ മികച്ച തുടക്കവുമായി കേരളം; നെടുംതൂണായി സഞ്ജു ടീമിൽ; രോഹന് കുന്നുമ്മലിന് അര്ദ്ധ സെഞ്ചുറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us