scorecardresearch

പന്തിന് ഇത് ശീലം; പടിക്കൽ കലമുടക്കുന്നതിൽ രണ്ടാമൻ; 99ൽ പുറത്തായ ഇന്ത്യൻ താരങ്ങൾ ഇവർ

Indians to be out on 99 in Tests: ടെസ്റ്റിൽ 99 റൺസിനു പുറത്തായ ഇന്ത്യൻ താരങ്ങൾ

Indians to be out on 99 in Tests: ടെസ്റ്റിൽ 99 റൺസിനു പുറത്തായ ഇന്ത്യൻ താരങ്ങൾ

author-image
Sports Desk
New Update
Rishabh Pant, IND vs NZ

ചിത്രം: സ്പോർട്സ് പിക്സ്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഒറ്റ റണ്ണിനാണ് ഇന്ത്യൻ താരം ഋഷഭ് പന്തിനു സെഞ്ചുറി നഷ്ടമായത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 99 റൺസിനാണ് താരം പുറത്തായത്. ഇത് ഏഴാം തവണയാണ് പന്തിന് ടെസ്റ്റിൽ സെഞ്ചുറി നഷ്ടമാകുന്നത്.

Advertisment

എംഎസ് ധോണിക്ക് ശേഷം ഒരു ടെസ്റ്റിൽ 99 റൺസിന് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് പന്ത്. ഇതുവരെ ഏഴു ടെസ്റ്റ് മത്സരങ്ങളിലാണ് തൊണ്ണൂറുകളിൽ താരം പുറത്തായത്. തൊണ്ണൂറുകളിൽ പുറത്താകുന്ന ഇന്ത്യൻ താരങ്ങളിൽ, സച്ചിൻ ടെണ്ടുൽക്കറിനും രാഹുൽ ദ്രാവിഡിനും പിന്നിലായി രണ്ടാം സ്ഥാനത്താണ് ഋഷഭ് പന്ത്. 10 തവണയാണ് സച്ചിനും ദ്രാവിഡും തൊണ്ണൂറുകളിൽ പുറത്തായത്.

ടെസ്റ്റ് മത്സരങ്ങളിൽ 99,199-ൽ പുറത്തായ ഇന്ത്യൻ താരങ്ങൾ

റൺസ് പന്ത്   4എതിർ ടീംഗ്രൗണ്ട്വർഷം
പി. റോയ്99 ഓസ്ട്രേലിയഡൽഹി1959 
എം.എൽ ജയസിംഹ9912 പാകിസ്ഥാൻകാൺപൂർ1960 
എ.എൽ വഡേക്കർ9914612 ഓസ്ട്രേലിയമെൽബൺ1967 
ആർ.എഫ് സുർത്തി99 ന്യൂസിലാൻഡ്ഓക്ക്ലാൻഡ്1968
എം. അസ്ഹറുദ്ദീൻ199161 ശ്രീലങ്കകാൺപൂർ1986 
എൻ.എസ് സിദ്ധു9922892 ശ്രീലങ്കബെംഗളൂരു1994
എസ്.സി ഗാംഗുലി9918813 ശ്രീലങ്കനാഗ്പൂർ1997
എസ്.സി ഗാംഗുലി9915913 ഇംഗ്ലണ്ട്നോട്ടിംഗ്ഹാം 2002
വി.സെവാഗ്9910115 ശ്രീലങ്കകൊളംബോ (SSC) 2010
എം.എസ് ധോണി9924681 ഇംഗ്ലണ്ട്നാഗ്പൂർ 2012
എം. വിജയ്99234102 ഓസ്ട്രേലിയഅഡ്‌ലെയ്ഡ് 2014
കെ.എൽ രാഹുൽ199311163 ഇംഗ്ലണ്ട്ചെന്നൈ 2016
ഋഷഭ് പന്ത്9910595 ന്യൂസിലാൻഡ്

Read More

Indian Cricket Team Rishabh Pant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: