/indian-express-malayalam/media/media_files/2024/10/16/NBee6aWsA3UjGixjzTQ5.jpg)
ചിത്രം: എക്സ്
ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം കളിക്കില്ലെന്നാണ് വിവരം.
രോഹിത് ശർമ്മയുടെ അഭാവത്തിൽ യുവതാരം ശുഭ്മാൻ ഗില്ലിനെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പലരും നിർദേശിക്കുന്നത്. എന്നാൽ ഇന്ത്യൻ നായകനു പകരമായി ഗില്ലിനെ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ.
This famous win was set-up beautifully by Shubman Gill with his 91...
— Cricket on TNT Sports (@cricketontnt) January 19, 2021
He is going to score a lot of Test runs for years to come 🇮🇳
Very classy player 👊 pic.twitter.com/7bizmZba6k
'അസാധാരണ കഴിവുള്ള സമർത്ഥനായ കളിക്കാരനാണ് ശുഭ്മാൻ ഗില്ല്. കൂടാതെ മുൻപ് ഓപ്പണിങിൽ തിളങ്ങിയ താരവുമാണ്. ഓസ്ട്രേലിയക്കെതിരെ മുൻ പരിചയവും ഗില്ലിനുണ്ട്. ബ്രിസ്ബേനിൽ അദ്ദേഹം അർധസെഞ്ചുറി നേടിയിട്ടുണ്ട്, അവിടുത്തെ സാഹചര്യങ്ങൾ അവനറിയാം.
രോഹിതിനു പകരം ഗില്ലിനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് എനിക്കറിയാം. അതു മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, മാറ്റത്തിൻ്റെ പര്യായമായ കളിക്കാരനായ കെ.എൽ രാഹുൽ ടീമിലുണ്ട്. ടീം ആഗ്രഹിക്കുന്ന എല്ലാ മാറ്റത്തോടും പൊരുത്തപ്പെടാൻ കെഎൽ രാഹുലിനാകും. നേരത്തെ, ടീം ആവശ്യപ്പെടുന്നത് അനുസരിച്ച്, ഓപ്പൺ ചെയ്യാനോ വിക്കറ്റ് കീപ്പു ചെയ്യാനോ എല്ലാം രാഹുൽ ദ്രാവിഡിന് കഴിയുമായിരുന്നു. ഇപ്പോൾ കെ.എൽ രാഹുലും അങ്ങനെയാണ്,' അനിൽ കുംബ്ലെ പറഞ്ഞു.
ഓപ്പണറായി ടെസ്റ്റ് കരിയർ ആരംഭിച്ച ശുഭ്മാൻ ഗിൽ, 2023 മുതൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മെൽബണിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിലാണ് ഗില്ല് അരങ്ങേറ്റം കുറിച്ചത്. 25 കാരനായ താരം മൂന്നാം നമ്പറിൽ 12 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൂന്നു സെഞ്ചുറികളും 43.44 ശരാശരിയുമടക്കം 782 റൺസാണ് താരത്തിന്റെ നേട്ടം.
Read More
- വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനായി തുറന്നത് വലിയ അവസരം; വെളിപ്പെടുത്തി താരം
- സെഞ്ചുറിക്ക് അടുത്തപ്പോഴും എന്തിന് ഇങ്ങനെ ബാറ്റ് ചെയ്തു? സഞ്ജുവിന്റെ മറുപടി
- "നിന്റെ അച്ഛനാടാ പറയുന്നേ... പിച്ച് നോക്കി കളിയടാ:" സഞ്ജുവിനോട് അച്ഛൻ സാംസൺ
- 40 പന്തിൽ 100; ബംഗ്ലാദേശിനെതിരെ സൂപ്പർ സെഞ്ച്വറിയുമായി സഞ്ജു
- ചരിത്രത്തിലെ നാണംകെട്ട് തോൽവി;പാക് ക്രിക്കറ്റിൽ അഴിച്ചുപണി
- അനായാസം ഈ വിജയം;പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ
- ബംഗ്ലാദേശിനെതിരെ ഓപ്പണറാകാൻ സഞ്ജു? താരത്തെ തേടിയെത്തുന്നത് മറ്റൊരു അവസരവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.