/indian-express-malayalam/media/media_files/FJAzxI55DkGCDKyBft64.jpg)
പാക് ക്രിക്കറ്റിൽ അഴിച്ചുപണി (ഫൊട്ടൊ-എക്സ്-പിസിബി)
മുൾട്ടാൻ: ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സെലക്ഷൻ കമ്മറ്റിയിൽ വൻ അഴിച്ചുപണി. മുൻ അമ്പയർ അലീം ദാർ ഉൾപ്പടെ നാല് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപൂലികരിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്നിംഗ്‌സ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അഴിച്ചുപണി. പുതിയ കമ്മിറ്റി അംഗങ്ങളായി അലീം ദാർ, അഖിബ് ജാവേദ്, അസ്ഹർ അലി, ഹസ്സൻ ചീമ എന്നിവരാണ് പുതിയ അംഗങ്ങൾ.
ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയ തോൽവിയാണ് പാക്കിസ്ഥാനുണ്ടായത്. ആദ്യ ഇന്നിംഗ്‌സിൽ 556 റൺസടിച്ചിട്ടും പാകിസ്ഥാൻ ഇന്നിംഗ്‌സിനും 47 റൺസിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിൻറെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്‌സിൽ 500ന് മുകളിൽ റൺസടിച്ചിട്ടും ഒരു ടീം ഇന്നിംഗ്‌സ് തോൽവി വഴങ്ങുന്നത്. ഇംഗ്ലണ്ടിനായി ട്രിപ്പിൾ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് കളിയിലെ താരം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 15 മുതൽ ഇതേ വേദിയിൽ നടക്കും. സ്‌കോർ പാകിസ്ഥാൻ 556, 220, ഇംഗ്ലണ്ട് 823-7.
അഞ്ചാം ദിനം തോൽവി ഉറപ്പിച്ച് 152-6 എന്ന സ്‌കോറിൽ ക്രീസിലെത്തിയ പാകിസ്ഥാന് അത്ഭുതങ്ങളൊന്നും പുറത്തെടുക്കാനായില്ല. അർധസെഞ്ചുറികൾ നേടിയ അഗ സൽമാനും(63), അമീർ ജമാലും(55) ഇംഗ്ലണ്ടിൻറെ ജയം അൽപം വൈകിപ്പിച്ചുവെന്ന് മാത്രം. ഷഹീൻ അഫ്രീദി(10), നസീം ഷാ(6) എന്നിവരെക്കൂടി പിന്നാലെ മടക്കി ഇംഗ്ലണ്ട് ഐതിഹാസിക വിജയം സ്വന്തമാക്കി.
2022 മാർച്ചിനുശേഷം നാട്ടിൽ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാത്ത പാകിസ്ഥാൻ കളിച്ച 11 ടെസ്റ്റിൽ ഏഴെണ്ണം തോറ്റപ്പോൾ നാലെണ്ണം സമനിലയായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയിൽ പാകിസ്ഥാൻ 0-2ൻറെ തോൽവി വഴങ്ങിയിരുന്നു.
Read More
- അനായാസം ഈ വിജയം;പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ
- ബംഗ്ലാദേശിനെതിരെ ഓപ്പണറാകാൻ സഞ്ജു? താരത്തെ തേടിയെത്തുന്നത് മറ്റൊരു അവസരവും
- ടി20 വനിതാ ലോകകപ്പ്; ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം
- ഭാരം നിയന്ത്രണം, കായികതാരമെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്വം: മേരി കോം
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.