scorecardresearch

ബംഗ്ലാദേശിനെതിരെ ഓപ്പണറാകാൻ സഞ്ജു? താരത്തെ തേടിയെത്തുന്നത് മറ്റൊരു അവസരവും

ഞായറാഴ്ച ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം

ഞായറാഴ്ച ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം

author-image
Sports Desk
New Update
Sanju samson, Surya Kumar Yadav

ചിത്രം: എക്സ്/സൂര്യകുമാർ യാദവ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തോടെയാണ് ടി20 മത്സരങ്ങൾക്കായി സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഞായറാഴ്ച ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം.

Advertisment

മലയാളി താരം സഞ്ജു സാസണ് ഇത്തവണ പൊസിഷനിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. 15 അംഗ ടീമിലേക്ക് ഒരു സ്പെഷ്യലിസ്റ്റ് ഓപ്പണിങ് ബാറ്ററെ മാത്രമാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. ഇടംകയ്യൻ ബാറ്ററായ അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു ഓപ്പണറാകുമെന്നാണ് പ്രതീക്ഷ. രാജസ്ഥാനായി മുൻ സീസണുകളിൽ സഞ്ജു ഓപ്പണറായിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് പലപ്പോഴും ഷോട്ട് സെലക്ഷൻ തലവേദന സൃഷ്ടിക്കാറുണ്ട്. മൂന്നു മത്സരങ്ങളിൽ തുടർച്ചയായി ഓപ്പണറാകാൻ സാധിച്ചാൽ തുടക്കത്തിൽ കൂടുതൽ ശ്രദ്ധയോടെ ബാറ്റുവീശാൻ താരത്തിന് സാധിക്കും. ടി20 മത്സരങ്ങളിൽ ഓപ്പണിങ് പൊസിഷൻ എപ്പോഴും പ്രധാനപ്പെട്ടതാണ്. കാരണം, മത്സരത്തിൽ കൂടുതൽ സമയം കൂടുതൽ പന്തുകൾ സമ്മർദമില്ലാതെ ബാറ്റുചെയ്യാൻ ഓപ്പണർമാർക്ക് അവസരമുണ്ട്.

Advertisment

അവസരം കൃത്യമായി വിനിയോഗിച്ചാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമാകാൻ സഞ്ജു സാസണാകും. അതേസമയം, ബംഗ്ലാദേശിനെതിരേ സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്നും വിവരമുണ്ട്. നിലവിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ അഭാവം താരത്തിന് അവസരം ഒരുക്കും.

ഇന്ത്യ സാധ്യത ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.

ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടി20, എപ്പോൾ എവിടെ കാണാം?

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ മുഴുവൻ മത്സരങ്ങളും സ്‌പോർട്‌സ് 18 ചാനലിലൂടെ തത്സമയം കാണാം. തത്സമയ സ്ട്രീമിങ് ജിയോ സിനിമയിൽ ലഭ്യമാകും. ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ മത്സരം ആരംഭിക്കും.

Read More

India Vs Bangladessh Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: