scorecardresearch

ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച കളിക്കാരെ അണ്‍ക്കാപ്ഡ് വിഭാഗത്തില്‍ നിലനിര്‍ത്താന്‍ ഫ്രോഞ്ചൈസികളെ അനുവദിക്കുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ചകള്‍ നടന്നിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച കളിക്കാരെ അണ്‍ക്കാപ്ഡ് വിഭാഗത്തില്‍ നിലനിര്‍ത്താന്‍ ഫ്രോഞ്ചൈസികളെ അനുവദിക്കുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ചകള്‍ നടന്നിരുന്നു

author-image
Sports Desk
New Update
MS Dhoni, CSK

ചിത്രം: സ്പോർട്സ് പിക്സ്

കളിക്കാരുടെ എണ്ണത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംബന്ധിച്ച ബിസിസിഐ തീരുമാനം അവസാനഘട്ടത്തിലാണെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത എഡിഷണില്‍ എം.എസ്.ധോണി കളിക്കുമോ എന്നത് സംബന്ധിച്ച സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവില്‍ അമേരിക്കയിലുള്ള എം.എസ് ധോണി 2025ലെ ഐപിഎല്‍ കളിക്കുന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത വരുത്തിയിട്ടില്ലെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി. 

Advertisment

''ധോണിയുടെ പ്രതികരണത്തിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്. കളിക്കാരുടെ എണ്ണം സംബന്ധിച്ച് ബിസിസിഐ തീരുമാനം കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾക്ക് വ്യക്തമായ ചിത്രം ലഭിക്കും,'' ടീം ഉടമകള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 2025 ലെ ഐപിഎൽ സീസണിൽ ധോണി കളിക്കാന്‍ തയ്യാറാണെങ്കില്‍ സിഎസ്‌കെ നിലനിർത്തുന്ന 5 കളിക്കാരില്‍ ഒരാളായിരിക്കും ധോണി. നിലനിർത്തൽ നിയമങ്ങൾ അനുസരിച്ച് ഏറ്റവും കുറഞ്ഞ ശമ്പള വിഭാഗത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയാണുള്ളത്.

ഓഗസ്റ്റ് ഒന്നിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളുമായി ടീം ഉടമകള്‍ നടത്തിയ യോഗത്തിൽ 5 വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച കളിക്കാരെ അണ്‍ക്കാപ്ഡ് വിഭാഗത്തില്‍ നിലനിര്‍ത്താന്‍ ഫ്രോഞ്ചൈസികളെ അനുവദിക്കുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ചകള്‍ നടന്നിരുന്നു. ഐപിഎല്‍ നിയമങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഈക്കാര്യത്തില്‍ വ്യക്തത വരൂ. 

ഈ വര്‍ഷം ഐപിഎല്ലിന്റെ ലീഗ് ഘട്ടത്തില്‍ സിഎസ്‌കെ പുറത്തായിരുന്നു. ഇതിനു ശേഷം ധോണിയുടെ ഭാവിയെ കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. ഈ ജൂലൈയില്‍ ധോണിക്ക് 43 വയസ് തികയും. ഈ വര്‍ഷം ടൂര്‍ണമെന്റിനു മുമ്പ് ക്യാപ്റ്റന്‍ സ്ഥാനം റുത്രാജ് കെയ്കവാദിന്  ധോണി കൈമാറിയിരുന്നു. 11 ഇന്നിസിങ്സുകളിലായി 73 പന്തില്‍ നിന്നും 161 റണ്‍സ് മാത്രമാണ് ധോണി നേടിയത്. 

Advertisment

ധോണി മാറിയതിനാല്‍ നല്ലൊരു വിക്കറ്റ് കീപ്പറിനെ സ്വന്തമാക്കാന്‍ ടീം ഉടമകള്‍ ലക്ഷ്യമിടുന്നുണ്ട്. ധോണിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ലെങ്കിലും ഗെയ്‌ക്‌വാദിനെയും രവീന്ദ്ര ജഡേജയെയും മതീഷ പതിരണയെയും നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനം. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ശ്രീലങ്കൻ പേസറുമായി ഫ്രാഞ്ചൈസി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്. ഒന്നിലധികം വിദേശ താരങ്ങളെ നിലനിര്‍ത്താനും ടീം തീരുമാനിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഡോവോണ്‍ കോണ്‍വെയ്ക്ക് വളരെ സാധ്യത കൂടുതലാണ്. റാച്ചിന്‍ രവീന്ദ്രയും ഡാരിയേല്‍ മിച്ചലും ഓള്‍ റൗണ്ടേഴ്‌സ് ആയതിനാല്‍ ഇവരില്‍ ഒരാളെ നിലനിര്‍ത്താനും സാധ്യതയുണ്ട് . റാച്ചിന്‍ ഭാവിയിലെ കളിക്കാരനായി സിഎസ് കെയുടെ പെര്‍ഫോര്‍മന്‍സ് സെന്ററില്‍ പരിശീലനവും നേടിയിരുന്നു.

ധോണി കളിക്കുന്നില്ലെങ്കിൽ, അഞ്ച് കളിക്കാരെ നിലനിർത്തണോ അതോ ലേലത്തിൽ നിന്ന് തിരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി ഒരു ടീം ഒരുക്കണോ എന്നതാണ് സിഎസ്‌കെയുടെ മുന്നിലുള്ള ചോദ്യം.

Read More

Ipl Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: