scorecardresearch

India vs Bangladesh 2nd Test:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ആദ്യ ടെസ്റ്റിൽ അശ്വിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് മാറ്റു കൂട്ടിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സിൽ 88 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് ആണ് അശ്വിൻ കൊയ്തത്

ആദ്യ ടെസ്റ്റിൽ അശ്വിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് മാറ്റു കൂട്ടിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സിൽ 88 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് ആണ് അശ്വിൻ കൊയ്തത്

author-image
Sports Desk
New Update
ind-bang1

രണ്ടാം ടെസ്റ്റ് സെപ്റ്റംബർ 27 മുതൽ കാൻപൂരിൽ നടക്കും

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒന്നാം ടെസ്റ്റിൽ ജയിച്ച ടീമിനെ തന്നെ നിലനിർത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു.രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച കാൻപൂരിൽ ആരംഭിക്കും.'ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് അതേ പുരുഷ ടീമിനെ സെലക്ഷൻ കമ്മിറ്റി നിലനിർത്തിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് സെപ്റ്റംബർ 27 മുതൽ കാൻപൂരിൽ നടക്കും- ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷാ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment

രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, ആർ ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ എന്നിവരാണ് ടീം അംഗങ്ങൾ. 

ആദ്യ ടെസ്റ്റിൽ അശ്വിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് മാറ്റു കൂട്ടിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സിൽ 88 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് ആണ് അശ്വിൻ കൊയ്തത്. നാല് ദിവസത്തിനുള്ളിൽ ഇന്ത്യയെ 280 റൺസിന്റെ ആധിപത്യ വിജയത്തിലേക്ക് നയിക്കുന്നതിൽ അശ്വിൻ നിർണായക പങ്കാണ് വഹിച്ചത്. 515 റൺസ് വിജയലക്ഷ്യവുമായി ക്രീസിൽ ഇറങ്ങിയ ബംഗ്ലാദേശ് 234 റൺസിന് ഓൾഔട്ടായി.

Read More

Advertisment
Indian Cricket Team Bangladesh Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: