scorecardresearch

India vs Bangladesh 1st Test Day 4: വിജയം മാത്രം ലക്ഷ്യം; ഇന്ത്യക്കു മുന്നിൽ അടിപതറി ബംഗ്ലാദേശ്

4 വിക്കറ്റു നഷ്ടത്തിൽ 158 എന്ന നിലയിലാണ് ബംഗ്ലാദേശ് നാലം ദിനം ബാറ്റിങ്ങ് ആരംഭിച്ചത്

4 വിക്കറ്റു നഷ്ടത്തിൽ 158 എന്ന നിലയിലാണ് ബംഗ്ലാദേശ് നാലം ദിനം ബാറ്റിങ്ങ് ആരംഭിച്ചത്

author-image
Sports Desk
New Update
Ind Vs Ban test 1 Day 4

ചിത്രം: എക്സ്/ബിസിസിഐ

ചെന്നൈ: ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ വിജയപ്രതീക്ഷയുമായി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ അടിപതറുകയാണ് ബംഗ്ലാ കടുവകൾ. 4 വിക്കറ്റു നഷ്ടത്തിൽ 158 എന്ന നിലയിലാണ് ബംഗ്ലാദേശ് നാലം ദിനം ബാറ്റിങ്ങ് ആരംഭിച്ചത്. അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ നജ്മുൽ ഷാന്റോയും (51) ഷാക്കിബുൽ ഹസനുമാണ് (5) ക്രീസിൽ. 

Advertisment

ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗിൽ തിളങ്ങിയ ആർ അശ്വിൻ രണ്ടാം ഇന്നിങ്സിൽ ബൗളിങിൽ കരുത്തുകാട്ടി. 63 റൺസു വിട്ടുനൽകി 3 വിക്കറ്റ് അശ്വിൻ വീഴ്ത്തി. റോങ്ങ് ഷോട്ടുകൾക്ക് ബാറ്റർമാരെ പ്രേരിപ്പിക്കുന്ന രീതിയിൽ ബൗൺസറുകൾക്ക് പ്രാധാന്യം നൽകിയായിരുന്നു അശ്വിന്റെ ആക്രമണം.

നേരത്തെ, ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും അനായാസ സെഞ്ചുറികളിലൂടെ, മത്സരത്തിന്റെ പൂർണ നിയന്ത്രണം ഇന്ത്യ​ ഏറ്റെടുത്തിരുന്നു. 119 റൺസുമായി പുറത്താകാതെ നിന്ന ഗിൽ, കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ചെന്നൈയിൽ നേടിയത്. 10 ബൗണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടുന്നതാണ് യുവതാരത്തിന്റെ പ്രകടനം.

Advertisment

അതേസമയം, കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയാണ് ഋഷഭ് പന്ത് തിരിച്ചുവരവ് ആഘോഷിച്ചത്.  13 ബൗണ്ടറികളും നാലു സിക്‌സറുമുൾപ്പെടെയാണ് പന്തിന്റെ 109 റൺസ് പ്രകടനം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 167 റൺസിൻ്റെ കൂട്ടുകെട്ട് കൂറ്റൻ സ്കോർ ടീമിനു സമ്മാനിച്ചു.

Read More

Indian Cricket Team Bangladesh Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: