scorecardresearch

'നിസ്സാരക്കാരല്ല' ബംഗ്ലാദേശ്; ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി ഗവാസ്കർ

ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിനു മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

author-image
WebDesk
New Update
Bangladesh cricket team, bcb

ചിത്രം: എക്സ്/ ബിസിബി

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ചെന്നൈയിൽ ആരംഭിക്കും. എക്കാലവും ബംഗ്ലാദേശിനെതിരെ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഇന്ത്യക്ക് മുന്നിറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. പാക്കിസ്ഥാനെതിരായാ അവസാന പരമ്പരയിലെ ബംഗ്ലാദേശിന്റെ അവിശ്വസനീയ പ്രകടനം ഓർമ്മിപ്പിച്ചായിരുന്നു ഗവാസ്കറിന്റെ വാക്കുകൾ.

Advertisment

'പാകിസ്ഥാനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ബംഗ്ലാദേശ് ശക്തി തെളിയിച്ചു. വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ബംഗ്ലാദേശ് പര്യടനത്തിൽ മികച്ച പോരാട്ടമാണ് അവർ ഇന്ത്യക്കെതിരെ കാഴ്ചവച്ചത്. ഇപ്പോൾ പാക്കിസ്ഥാനെതിരെ പരമ്പര വിജയിച്ചതോടെ, ഇന്ത്യയെ നേരിടാൻ അവർ തയ്യാറാണ്. അവരുടെ നിരയിൽ മികച്ച ചില കളിക്കാരുണ്ട്,' മിഡ്-ഡേ കോളത്തിൽ സുനിൽ ഗവാസ്കർ എഴുതി.

'ദുലീപ് ട്രോഫിയിൽ നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കളിക്കുന്നില്ല. കൂടുതൽ മത്സരങ്ങളുടെ പരീശീലനമില്ലാതെയാകും അവർ ബംഗ്ലാദേശിനെ നേരിടുക. ഒരു കളിക്കാരൻ മുപ്പതുകളുടെ മധ്യത്തിലെത്തിയാൽ, സ്ഥിരമായി മത്സരിച്ചാൽ മാത്രമേ നിലവാരം പുലർത്താൻ സാധിക്കൂ.

Advertisment

ഈ വർഷം ആദ്യം ധർമ്മശാലയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലാണ് രോഹിത് അവസാനമായി റെഡ് ബോളിൽ കളിച്ചത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ന്യൂ ഇയർ ടെസ്റ്റിലാണ് കോഹ്‌ലി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിച്ചത്. ദീർഘമായ ഇടവേള ഉണ്ടാകുമ്പോൾ, മസ്സിൽ മെമ്മറി ഒരു പരിധിവരെ ദുർബലമാകും. അതുകൊണ്ടുതന്നെ പഴയ നിലവാരത്തിലേക്ക് മടങ്ങുക എന്നത് എളുപ്പമല്ല,' ഗവാസ്കർ കൂട്ടിച്ചേർത്തു.

ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര, സ്ക്വാഡ്

ഇന്ത്യ
രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ

ബംഗ്ലാദേശ്
നജ്‌മനുൾ ഷാൻ്റോ, ഷദ്‌മാൻ ഇസ്ലാം, സാക്കിർ ഹസൻ, മൊനീമുൾ ഹഖ്, മുഷ്‌ഫിഖർ അഹമ്മദ്, ഷക്കീബ് അൽഹസൻ, ലിട്ടൻ ദാസ്, മെഹ്‌ദി മിർസ, ജാക്കെർ അലി, തസ്കിൻ അഹ്‌മ്മദ്,ഹസൻ മുഹമ്മദ്, നാഹിദ് റാണ, തൈജുൽ ഇസ്ലാം, മുഹമ്മദുൾ ഹസൻ ജോയി, നയീം ഹസൻ, ഖലീൽ അഹമ്മദ്.

Read More

Indian Cricket Team Bangladesh Cricket Team sunil gavaskar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: