scorecardresearch

ഇന്ത്യ- ബംഗ്ലാദേശ്; ടെസ്റ്റ്, ടി20 മത്സരങ്ങൾ എവിടെ എപ്പോൾ കാണാം?

ടെസ്റ്റ് മത്സരങ്ങൾ രാവിലെ 9 മുതലും, ടി20 മത്സരങ്ങൾ രാത്രി 7 മുതലും ആരംഭിക്കും

ടെസ്റ്റ് മത്സരങ്ങൾ രാവിലെ 9 മുതലും, ടി20 മത്സരങ്ങൾ രാത്രി 7 മുതലും ആരംഭിക്കും

author-image
Sports Desk
New Update
Ind Vs Ban

ചിത്രം: എക്സ്

പാക്കിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ടെസ്റ്റ്, ടി20 പരമ്പരകൾക്കായി ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തുന്നത്. വ്യാഴാഴ്ച ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ പരമ്പയ്ക്ക് തുടക്കമാകും. രണ്ടു ടെസ്റ്റ് മത്സരങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ടീമുകൾ ഏറ്റുമുട്ടും.

Advertisment

ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര, സ്ക്വാഡ്
ഇന്ത്യ
രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.

ബംഗ്ലാദേശ്
നജ്‌മനുൾ ഷാൻ്റോ, ഷദ്‌മാൻ ഇസ്ലാം, സാക്കിർ ഹസൻ, മൊനീമുൾ ഹഖ്, മുഷ്‌ഫിഖർ അഹമ്മദ്, ഷക്കീബ് അൽഹസൻ, ലിട്ടൻ ദാസ്, മെഹ്‌ദി മിർസ, ജാക്കെർ അലി, തസ്കിൻ അഹ്‌മ്മദ്,ഹസൻ മുഹമ്മദ്, നാഹിദ് റാണ, തൈജുൽ ഇസ്ലാം, മുഹമ്മദുൾ ഹസൻ ജോയി, നയീം ഹസൻ, ഖലീൽ അഹമ്മദ്.

Advertisment

ഇന്ത്യ- ബംഗ്ലാദേശ് മത്സരക്രമം

  • സെപ്റ്റംബർ 19-23: ഇന്ത്യ - ബംഗ്ലാദേശ്, ഒന്നാം ടെസ്റ്റ്, എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ
  • സെപ്റ്റംബർ 27- ഒക്ടോബർ 1: ഇന്ത്യ- ബംഗ്ലാദേശ്, രണ്ടാം ടെസ്റ്റ്, ഗ്രീൻ പാർക്ക്, കാൺപൂർ
  • ഒക്ടോബർ 6:    ഇന്ത്യ - ബംഗ്ലാദേശ്, ഒന്നാം ടി20, ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയം, ഗ്വാളിയോർ
  • ഒക്ടോബർ 9:     ഇന്ത്യ - ബംഗ്ലാദേശ്, രണ്ടാം ടി20,  അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ഡൽഹി
  • ഒക്ടോബർ 12:    ഇന്ത്യ - ബംഗ്ലാദേശ്, മൂന്നാം ടി20, രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

ടെസ്റ്റ് മത്സരങ്ങൾ രാവിലെ 9 മണി മുതലും, ടി20 മത്സരങ്ങൾ രാത്രി 7 മണി മുതലും ആരംഭിക്കും.

ഇന്ത്യ - ബംഗ്ലാദേശ് തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ എപ്പോൾ, എവിടെ കാണണം?

ഇന്ത്യൻ പ്രേക്ഷകർക്ക് മുഴുവൻ മത്സരങ്ങളും സ്പോർട്സ് 18 ചാനലിലൂടെ തത്സമയം കാണാം. ജിയോ സിനിമ ആപ്പിലും, ഇന്ത്യയിൽ നിന്നുള്ളവർക്ക് ജിയോ സിനിമ വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം കാണാം.

Read More

India Vs Bangladessh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: